കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്ത് സ്വര്‍ണ ഇറക്കുമതിയില്‍ 18 ശതമാനം ഇടിവുണ്ടാകാൻ സാധ്യത.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്ത് സ്വര്‍ണ ഇറക്കുമതിയില്‍ 18 ശതമാനം ഇടിവുണ്ടാകാൻ സാധ്യത. വിലയിലുണ്ടായ വര്‍ദ്ധനവും രൂപയുടെ മൂല്യത്തിലുള്ള ഇടിവുമാണ് സ്വർണ ഇറക്കുമതി കുറയാൻ കാരണം.
രാജ്യത്തെ ജൂവലറികളിൽ സ്വർണത്തിന്റെ ആവശ്യം കുറഞ്ഞതായാണ് തോംസണ്‍ റോയിട്ടേഴ്സിന്റെ പ്രഷ്യസ് മെറ്റല്‍സ് കണ്‍സള്‍ട്ടന്‍സിയായ ജിഎഫ്എംഎസ് പുറത്തു വിട്ട സര്‍വേ റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2017ല്‍ 880 ടണ്‍ സ്വര്‍ണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. എന്നാൽ ഈ വര്‍ഷം ഇറക്കുമതി 725 ടണ്‍ ആയി കുറയുമെന്നും റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു.

2018 മെയ് വരെയുള്ള കണക്കു പ്രകാരം ഇറക്കുമതിയില്‍ 39.4 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 274.2 ടണ്‍ ആണ് ഇറക്കുമതി ചെയ്തത്.
ഇറക്കുമതി കുറയുന്നത് രാജ്യത്തെ വ്യാപാര കമ്മി കുറയ്ക്കാന്‍ സഹായകരമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്വര്‍ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 22,920 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 2,865 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications