പിഎൻബി തട്ടിപ്പു കേസിൽ ഒളിവിൽ പോയ വജ്രവ്യാപാരി നീരവ് മോദി ബൽജിയത്തിലെ ബ്രസൽസിലേക്കു കടന്നതായി സൂചന.
പിഎൻബി തട്ടിപ്പു കേസിൽ ഒളിവിൽ പോയ വജ്രവ്യാപാരി നീരവ് മോദി ബൽജിയത്തിലെ ബ്രസൽസിലേക്കു കടന്നതായി സൂചന. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കു തട്ടിപ്പു കേസിൽ കുറ്റാരോപിതനായ നീരവ് മോദി സിംഗപ്പൂർ പാസ്പോർട്ടിലാകാം സഞ്ചരിക്കുന്നത് എന്നാണ് ഇന്റർപോളിന്റെ അനുമാനം.
നീരവ് ലണ്ടനിലുണ്ടന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിൽ വാര്‍ത്ത വന്നിരുന്നു. ഇതിനെ തുടർന്നാകാം ബ്രസൽസിലേക്കു കടന്നത്. കഴിഞ്ഞ ദിവസം സിബിഐയുടെ ആവശ്യപ്രകാരം ഇന്റർപോൾ നീരവിനും സഹോദരനും ബൽജിയം പൗരനുമായ നിഷാലിനുമെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

എന്നാൽ ഈ വർഷം മാർച്ച് 31നു ശേഷം നീരവിന്റെ ഇന്ത്യൻ പാസ്പോർട്ടിൽ ഒരു യാത്രയും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഇന്റർപോൾ ഇന്ത്യൻ സർക്കാരിനെ അറിയിച്ചിരിക്കുന്നത്. സിംഗപ്പൂർ പാസ്പോർട്ടാണ് അദ്ദേഹം ഉപയോഗിക്കുന്നതെങ്കിൽ അവരുടെ സഹായം അനിവാര്യമാണെന്നും ഇന്റർപോൾ വ്യക്തമാക്കി.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,578 കോടിയുടെ തട്ടിപ്പ് നടത്തിയതാണ് നീരവ് മോദിക്കെതിരെയുള്ള കേസ്. പിഎൻബിയുടെ വരുമാനത്തിന്റെ മൂന്നിലൊന്നാണ് നീരവ് മോദി തട്ടിച്ചിരിക്കുന്നത്. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
