ഹോട്ടൽ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ഓയോ റൂംസ് ഇനി ചൈനയിലും.
സ്ഥിരമായി യാത്ര ചെയ്യുന്ന ആരും 'ഓയോ' എന്ന പേര് മറക്കാന്‍ സാധ്യതയില്ല. ഹോട്ടൽ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ഓയോ റൂംസ് ഇനി ചൈനയിലും. ചൈനയിൽ ഹോട്ടലുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ഗുരുഗ്രാം ആസ്ഥാനമായ ഓയോ റൂം ശൃഖലയ്ക്ക് ചൈനയിൽ 26 നഗരങ്ങളിലായി 11,000ഓളം ഹോട്ടൽ റൂമുകളാണുള്ളത്. ഒറീസയിലെ റായ്ഗഡ് ജില്ലയില്‍ ബിസാം കട്ടക്ക് സ്വദേശിയായ റിതേഷ് അഗർവാളാണ് ഓയോ റൂംസിന്റെ സിഇഒ.

ചൈനയുടെ ടൂറിസം വ്യവസായം വികസിച്ചു വരുന്നതാണ് ഓയോ റൂംസ് ചൈനയിലേയ്ക്കും വ്യാപിപ്പിക്കാൻ കാരണം. ആഭ്യന്തര, അന്തർദേശീയ വിനോദ സഞ്ചാരികളുടെ ശക്തമായ ഒഴുക്കാണ് ചൈനയിലേയ്ക്കുള്ളതെന്നും റിതേഷ് വ്യക്തമാക്കി.
ചൈന ഓയോയുടെ മൂന്നാമത്തെ വിദേശ വിപണിയാണ്. കഴിഞ്ഞ വർഷം മലേഷ്യയിലേക്കും നേപ്പാളിലും ഓയോ പ്രവർത്തനം ആരംഭിച്ചിരുന്നു. ചൈന, ഇന്ത്യ, മലേഷ്യ, നേപ്പാൾ എന്നിവിടങ്ങളിലായി 150 ൽ അധികം നഗരങ്ങളിൽ ഓയോ സേവനം ലഭ്യമാണ്. കേരളത്തില്‍ കോവളം, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, ഗുരുവായൂര്‍, ആലപ്പുഴ, കുമരകം എന്നിവിടങ്ങളിലെല്ലാം ഓയോ റൂംസുണ്ട്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications