ഇൻഡിഗോ ചീഫ് കൊമേഷ്യൽ ഓഫീസർ സഞ്ജയ് കുമാർ രാജി വച്ചു.
ഇൻഡിഗോ ചീഫ് കൊമേഷ്യൽ ഓഫീസർ സഞ്ജയ് കുമാർ രാജി വച്ചു. സഞ്ജയ്ക്ക് പകരം വില്യം ബൗൾട്ടറായിരിക്കും ഇൻഡിഗോയുടെ പുതിയ ചീഫ് കൊമേഷ്യൽ ഓഫീസറെന്ന് കമ്പനി വ്യക്തമാക്കി.
കഴിഞ്ഞ 12 വർഷമായി കമ്പനിയുമായി സഹകരിച്ച വ്യക്തിയാണ് സഞ്ജയ് കുമാറെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് ഇദ്ദേഹം രാജി വയ്ക്കുന്നതെന്നും ഇൻഡിഗോ വാർത്താ കുറപ്പിൽ അറിയിച്ചു. ജൂലൈ 15 മുതൽ ഇദ്ദേഹത്തിന്റെ രാജി പ്രാബല്യത്തിൽ വരും.

നിലവിൽ ഇൻഡിഗോ എയർലൈനിന്റെ ചീഫ് സ്ട്രാറ്റജി ഓഫീസറാണ് വില്യം ബൗൾട്ടർ. കഴിഞ്ഞ 12 വർഷത്തെ ഇൻഡിഗോയിലെ ജീവിതം വളരെ തൃപ്തികരവും ഫലപ്രദവുമായിരുവെന്ന് സഞ്ജയ് കുമാർ പറഞ്ഞു.
ഏപ്രിലിൽ ഇൻഡിഗോയുടെ പ്രസിഡന്റ് ആദിത്യ ഘോഷ് രാജി വച്ചിരുന്നു. കമ്പനിയുടെ മുഴുവൻ സമയ ഡയറക്ടർ സ്ഥാനവും ഇദ്ദേഹം ഒഴിയും. ജൂലൈ 31 വരെ ഘോഷ് കമ്പനിയിൽ തുടരും. 160 ലധികം വിമാനങ്ങളുള്ള ഇൻഡിഗോ ദിവസവും ആയിരത്തിലധികം സർവീസുകളാണ് നടത്തുന്നത്. രാജി പ്രഖ്യാപനത്തെ തുടർന്ന് ഇൻഡിഗോയുടെ പേരന്റ് കമ്പനിയായ ഇൻറർ ഗ്ലോബ് ഏവിയേഷന്റെ ഓഹരി വില ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് ശതമാനത്തോളം ഇടിഞ്ഞ് 1,164.55 രൂപയിലെത്തി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
