എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) കേന്ദ്ര ട്രസ്റ്റിമാരുടെ ബോർഡ് യോഗം ഇന്ന്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) കേന്ദ്ര ട്രസ്റ്റിമാരുടെ ബോർഡ് യോഗം ഇന്നു നടക്കും. പിഎഫ് മിനിമം പെൻഷൻ, ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന വിഹിതം വർദ്ധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
മിനിമം പെൻഷൻ 2,000 രൂപയാക്കാണമെന്നാണ് തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള നിർദേശം. എന്നാൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇന്നത്തെ യോഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന. നിലവിൽ 1000 രൂപയാണ് മിനിമം പ്രതിമാസ പെൻഷൻ. 2014ലാണ് ഈ തുക നിശ്ചയിച്ചത്. 1000 രൂപ വീതം നല്കാൻ വർഷം 883 കോടി രൂപയാണ് കേന്ദ്രം നൽകുന്നത്.

ഇപ്പോൾ പിഎഫിലെ നിക്ഷേപത്തിൽ 15 ശതമാനമാണ് ഓഹരികളിൽ നിക്ഷേപിക്കുന്നത്. ഇത് 50 ശതമാനമാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ പിഎഫ് അംഗങ്ങൾക്ക് ഓപ്ഷനുകൾ നൽകാം. കൂടുതൽ ഓഹരി നിക്ഷേപം വേണ്ടാത്തവർക്കു നിലവിലെ രീതി തുടരുകയും ചെയ്യാം.
ഇതുവരെ 41,968 കോടി രൂപ ഓഹരിവിപണിയിൽ നിക്ഷേപിച്ചിട്ടുണ്ട്. ഫെബ്രുവരിയിലെ നിലയനുസരിച്ചു 17.23 ശതമാനമാണ് ആദായം. പൊതുമേഖലാ ഓഹരികളുടെ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) വഴിയാണ് പിഎഫിന്റെ ഓഹരി നിക്ഷേപം.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications