മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം നാളെ.
മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം നാളെ. വിവാഹ നിശ്ചയത്തോടനുബന്ധിച്ച് മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മുംബൈയിലെ വസതിയിൽ ഗംഭീര പാർട്ടിയാണ് ഇന്നലെ നടന്നത്. നിരവധി ബോളിവുഡ് താരങ്ങളുൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.
വിവാഹ നിശ്ചയം
വജ്രാവ്യാപാരിയും ശതകോടീശ്വരനുമായ റസൽ മേത്തയുടെ മകൾ ശോക്ലയാണ് ആകാശിന്റെ വധു. മാർച്ചിൽ ഗോവയിൽ വച്ച് ഇരുവരും വിവാഹ മോതിരം കൈമാറിയിരുന്നു. നാളെ നടക്കാനിരിക്കുന്ന് വിവാഹ നിശ്ചയ ചടങ്ങിനുള്ള ഒരുക്കങ്ങളാണ് അംബാനി കുടുംബത്തിൽ നടന്നു കൊണ്ടിരിക്കുന്നത്.
ചടങ്ങ് ആൻറിലിയയിൽ
അംബാനിയുടെ വീടായ ആൻറിലിയയിലാണ് ചടങ്ങുകൾ നടന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ വീടാണിത്. ഒരു ബില്ല്യൺ ഡോളറിന് മുകളിലാണ് വീടിന്റെ ചെലവ്. മുംബൈ നഗരത്തിലാണ് വീട് സ്ഥിതി ചെയ്യുന്നത്.
പാർട്ടിയിൽ പങ്കെടുത്ത ബോളിവുഡ് താരങ്ങൾ
ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാൻ, ഭാര്യ ഗൗരി, ആലിയ ഭട്ട്, രൺബീർ കപൂർ, കരൺ ജോഹർ, അയൻ മുഖർജി, വിധു വിനോദ് ചോപ്ര, അനുപമ ചോപ്ര തുടങ്ങിയവർ ഇന്നലെ നടന്ന ചടങ്ങിൽ പങ്കെടുത്തു. പ്രിയങ്ക ചോപ്ര തന്റെ ബോയ് ഫ്രണ്ടായ നിക്ക് ജോനാസിനൊപ്പമാണ് എത്തിയത്.
വിവാഹം ഡിസംബറിൽ
ഇരുവരുടെയും വിവാഹം ഡിസംബറിൽ നടക്കുമെന്നാണ് അനൌദ്യോഗിക റിപ്പോർട്ട്. സ്കൂൾ കാലം മുതൽ ആരംഭിച്ച പ്രണയമാണ് ആകാശിന്റെയും ശോക്ലയുടേതും. ധീരുബായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ ഇരുവരും ഒരുമിച്ചായിരുന്നു പഠിച്ചത്. ഇക്കാലത്ത് ആരംഭിച്ച പ്രണയമാണ് ഇപ്പോൾ സാക്ഷാത്ക്കരിക്കാൻ പോകുന്നത്.
ഇഷയുടെയും വിവാഹം
ആകാശിന്റെ വിവാഹത്തിന് പിന്നാലെ മകള്‍ ഇഷ അംബാനിയും വിവാഹിതയാകും. പിരാമല്‍ വ്യവസായ ഗ്രൂപ് തലവന്‍ അജയ് പിരാമലിന്റെയും ഭാര്യ സ്വാതിയുടെയും മകന്‍ ആനന്ദ് ആണ് ഇഷയുടെ പ്രതിശ്രുത വരന്‍. ഇഷയും ആനന്ദും ചെറുപ്പം മുതല്‍ സുഹൃത്തുക്കളായിരുന്നു. മഹാബലേശ്വറിലെ ക്ഷേത്രത്തില്‍ വച്ചാണ് ആനന്ദ് ഇഷയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. ആകാശിന്റെ വിവാഹത്തിന് മുമ്പ് തന്നെ സഹോദരിയുടെ വിവാഹം നടക്കുമെന്നും സൂചനകളുണ്ട്.
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications