ഐസിഐസിഐ ബാങ്കിന്റെ പാർട്ട് ടൈം നോൺ എക്സിക്യൂട്ടീവ് ചെയർമാനായി ഗിരീഷ്ചന്ദ്ര ചതുർവേദിയെ തെരഞ്ഞെടുത്തു.
ഐസിഐസിഐ ബാങ്കിന്റെ പാർട്ട് ടൈം നോൺ എക്സിക്യൂട്ടീവ് ചെയർമാനായി ഗിരീഷ്ചന്ദ്ര ചതുർവേദിയെ തെരഞ്ഞെടുത്തു. ജൂലൈ ഒന്ന് മുതൽ ഇദ്ദേഹം ജോലിയിൽ പ്രവേശിക്കും. മൂന്ന് വർഷ കാലാവധിയിലേയ്ക്കാണ് നിയമനം.
ഉത്തർപ്രദേശ് കേഡർ ഐഎഎസുകാരനായ ചതുർവേദി ധനമന്ത്രാലയത്തിൽ ബാങ്കു കാര്യങ്ങൾ നോക്കുന്ന അഡീഷണൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. പെട്രോളിയം സെക്രട്ടറിയായാണ് വിരമിച്ചത്.

ചെയർമാൻ എം.കെ. ശർമ വിരമിക്കുന്ന ഒഴിവിലേക്കാണ് ചതുർവേദി ഇപ്പോൾ നിയമിതനായിരിക്കുന്നത്. ഇന്ന് ശർമ്മയുടെ മൂന്ന് വർഷ കാലാവധി അവസാനിക്കും. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് മാസ്റ്റേഴ്സും ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ധനശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടിയിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം.
കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക് എന്നിവയിൽ ഡയറക്ടറായിരുന്നു. വീഡിയോകോൺ ഗ്രൂപ്പിനു വായ്പ അനുവദിച്ചതിൽ അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ കോച്ചർ അനിശ്ചിതകാല അവധിയിലാണ്. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സന്ദീപ് ബക്ഷിയാണ് സിഇഒയുടെ ചുമതലകൾ നിർവഹിക്കുന്നത്. ചെയർമാനായി ചതുർവേദിയുടെ പേര് നിർദ്ദേശിച്ചത് സന്ദീപ് ബക്ഷിയാണെന്നാണ് സൂചനകൾ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
