ഇൻഡിഗോയിൽ 1200 രൂപയ്ക്ക് യാത്ര ചെയ്യാം; ബുക്ക് ചെയ്യേണ്ട അവസാന തീയതി ഇന്ന്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവധിക്കാലം അവസാനിച്ചതോടെ ടിക്കറ്റ് നിരക്കുകളിൽ ഡിസ്കൌണ്ട് നൽകി മത്സരിക്കുകയാണ് വിമാന കമ്പനികൾ. ജെറ്റ് എയർവെയ്സിനും ഗോ എയറിനും പിന്നാലെ ഇൻഡിഗോയാണ് പുത്തൻ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

 

ഇൻഡിഗോയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളനുസരിച്ച് ആഭ്യന്തര യാത്രകൾക്ക് 1,200 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ജൂലായ് 11 നും സെപ്റ്റംബർ 27 നും ഇടയിലുള്ള യാത്രകൾക്കാണ് ഈ നിരക്ക് ബാധകമാകുന്നത്. ഇന്നാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ട അവസാന ദിനം.

ഇൻഡിഗോയിൽ 1200 രൂപയ്ക്ക് യാത്ര ചെയ്യാം

എന്നാൽ, ഇൻഡിഗോ ഈ സീസണിൽ ലഭ്യമായ സീറ്റുകളുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ല. ഡൽഹി - ജയ്പൂർ വിമാന ടിക്കറ്റ് നിരക്കാണ് 1200 രൂപ. ബാഗ്ഡോഗ്ര - ഗുവാഹാട്ടി (1,370), അഹമ്മദാബാദ് - മുംബൈ (1,386), ബാംഗ്ലൂർ - ഡൽഹി (2,987), ചെന്നൈ - ബാംഗ്ലൂർ (1,280), ഡൽഹി -ഡെറാഡൂൺ (1,597 രൂപ), ഡൽഹി-പുനെ (2,660 രൂപ) എന്നിങ്ങനെയാണ് നിരക്കുകൾ.

യാത്രയ്ക്ക് കുറഞ്ഞത് 15 ദിവസം മുമ്പ് എങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുക. ഈ ഓഫറിനു കീഴിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ റദ്ദാക്കിയാൽ പണം തിരികെ ലഭിക്കില്ല.

malayalam.goodreturns.in

English summary

IndiGo offers flight tickets from ₹ 1,200 on select routes

With the holiday season coming to a close, airlines are showering flight ticket discounts. After Jet Airways (India) Ltd and GoAir, India’s largest airline IndiGo is offering flight tickets starting ₹ 1,200 on domestic routes, according to its website. The IndiGo offer, applicable on travel between 11 July and 27 September, will close on 30 June.
Story first published: Saturday, June 30, 2018, 14:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X