ഇന്ധന വിലയിലുള്ള വര്‍ദ്ധനവ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളിയെന്ന് യു.എസ് റേറ്റിംങ്ങ് ഏജന്‍സിയായ മൂഡിസിന്റെ റിപ്പോര്‍ട്ട്.
ഇന്ധന വിലയിലുള്ള വര്‍ദ്ധനവ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളിയെന്ന് യു.എസ് റേറ്റിംങ്ങ് ഏജന്‍സിയായ മൂഡിസിന്റെ റിപ്പോര്‍ട്ട്. മൂഡിയുടെ ഇന്‍വെസ്റ്റര്‍ സര്‍വ്വീസാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.
ജൂണ്‍ മാസത്തില്‍ മുബൈയിലും സിംഗപ്പൂരിലുമായി സംഘടിപ്പിച്ച ഇന്ത്യ ക്രെഡിറ്റ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരില്‍ നിന്നാണ് വിവരം ശേഖരിച്ചത്. 175 പ്രതിനിധികളില്‍ നിന്നാണ് വിവരം ശേഖരിച്ചത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍, ധനക്കമ്മി, പൊതുമേഖല ബാങ്കുകളുടെ റീക്യാപിറ്റലേസേഷന് പാക്കേജ് എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളാണ് ശേഖരിച്ചത്.സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ഇന്ധന വിലയാണ് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് വെല്ലുവിളിയെന്ന് സൂചിപ്പിച്ചു. എന്നാല്‍ സിംഗപ്പൂരില്‍ നടന്ന സര്‍വ്വേയില്‍ 30 ശതമാനം പേര് പലിശ നിരക്ക് വര്‍ധിക്കുന്നതാണ് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ദോഷകരമെന്നും ചൂണ്ടിക്കാട്ടി.
ഏപ്രിൽ മുതൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 66 ഡോളറിൽ നിന്ന് 75 ഡോളറായി ഉയർന്നു. എന്നാൽ പെട്രോള്‍, ഡീസല്‍ വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം പിന്തുണയ്ക്കില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. ഇന്ധന വില വര്‍ദ്ധനവ് ഒഴിവാക്കാന്‍ കേന്ദ്രം കൂട്ടിയ നികുതി കുറച്ചാല്‍ മതിയെന്നാണ് കേരളത്തിന്റെ നിലപാട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
