റിലയൻസ് ജിയോ ഉപഭോക്താക്കളുടെ എണ്ണം 21.5 കോടി കടന്നതായി ചെയർമാൻ മുകേഷ് അംബാനി
റിലയൻസ് ജിയോ ഉപഭോക്താക്കളുടെ എണ്ണം 21.5 കോടി കടന്നതായി ചെയർമാൻ മുകേഷ് അംബാനി. കമ്പനിയുടെ വാർഷിക പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ കഴിഞ്ഞ 12 മാസത്തിനുള്ളിൽ റിലയൻസ് ജിയോയുടെ നെറ്റ്‍വക്ക് ശേഷി ഇരട്ടിയായെന്നും അദ്ദേഹം ഓഹരി ഉടമകളോട് പറഞ്ഞു.
ജിയോ ഫോൺ ഉപഭോക്താക്കൾ
ജിയോ ഫോൺ ഉപഭോക്താക്കളുടെ എണ്ണം 2.5 കോടിയായി. കഴിഞ്ഞ വാർഷിക പൊതുയോഗത്തിലാണ് ജിയോ ഫോൺ പുറത്തിറക്കിയത്. മുകേഷ് അംബാനിയുടെ മക്കളായ ആകാശും ഇഷ അംബാനിയും ചേർന്നാണ് അന്ന് സ്മാർട്ട് ഫോണിന്റെ ലോഞ്ചിംഗ് നിർവ്വഹിച്ചത്.
ജിയോ ഫൈബർ പുറത്തിറക്കി
സെക്കൻഡുകൾ കൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന റിലയൻസ് ജിയോ ഫൈബർ പുറത്തിറക്കി. കഴിഞ്ഞ വർഷം അവസാനത്തിൽ അവതരിപ്പിക്കുമെന്നാണ് നേരത്തെ വാർത്തകൾ വന്നിരുന്നത്. എന്നാൽ വിവിധ നഗരങ്ങളിലെ പരീക്ഷണങ്ങളും ഫൈബര്‍ കേബിളുകളുടെ ലഭ്യതക്കുറവും പദ്ധതി പൂർത്തിയാക്കി അവതരിപ്പിക്കാൻ വൈകിപ്പിച്ചു.
ജിയോ ഫോണിൽ ഇനി വാട്ട്സ്ആപ്പും ഫേസ്ബുക്കും
ഇനി മുതൽ ജിയോ ഫോണിൽ യൂട്യൂബ്, ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് എന്നിവയും ലഭ്യമാകും. ഈ വർഷം ആഗസ്റ്റ് 15 മുതലാകും ഈ സേവനങ്ങൾ ലഭ്യമാകുക.
ജിയോ ഫോൺ 2
ജിയോ ഫോണിന്റെ ഏറ്റവും പുതിയ മോഡലായ ജിയോ ഫോൺ 2 പ്രഖ്യാപിച്ചു. സ്ക്രീൻ, കീപാഡ് എന്നിവയിലാണ് പ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 15 മുതൽ പുതിയ ഫോണുകൾ ലഭ്യമാകും. 2999 രൂപയാണ് വില.
റിലയൻസ് ജിയോ ജിഗാ റൂട്ടർ
റിലയൻസ് ജിയോ ജിഗാ റൂട്ടർ വഴി ഉപയോക്താക്കൾക്ക് 600ൽ അധികം ചാനലുകളും ലക്ഷക്കണക്കിന് പാട്ടുകളും എച്ച്‍ഡി വീഡിയോകൾ 4K റെസല്യൂഷനിലും കാണാൻ കഴിയും. കൂടാതെ വീഡിയോ കോളുകളും ചെയ്യാനാകും. ഉപയോക്താക്കൾക്ക് ഏത് നെറ്റ്വർക്കിലുമുള്ള സ്മാർട്ട്ഫോണുകളിലേയ്ക്കും ടാബ്ലറ്റുകളിലേയ്ക്കും വിളിക്കാം.
ജിയോയുടെ മറ്റ് സേവനങ്ങൾ
ജിയോ സ്മാർട്ട് ഹോം സൊല്യൂഷൻ പദ്ധതിയുടെ ഭാഗമായി ടി.വി ക്യാമറകൾ, പ്ലഗ്സ്, ഡോർ ബെല്ലുകൾ തുടങ്ങിയവയും അവസരിപ്പിച്ചു. ഈ സാധനങ്ങൾ മൈ ജിയോ ആപ്ലിക്കേഷനിലൂടെ നിയന്ത്രിക്കാവുന്നതാണ്.
മൺസൂൺ ഹംഗാമ ഓഫർ
ജിയോ മൺസൂൺ ഹംഗാമ ഓഫറുകൾ ജൂലൈ 21 മുതൽ ആരംഭിക്കും. ഉപഭോക്താക്കൾക്ക് അവരുടെ നിലവിലുള്ള ഫീച്ചർ ഫോണുകൾ മാറ്റി പുതിയത് തിരഞ്ഞെടുക്കാവുന്നതാണ്. 501 രൂപ മാത്രമാണ് ഇതിന് ചെലവാക്കേണ്ടത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications