36 ദിവസത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ നേരിയ വര്‍ദ്ധനവ്.
36 ദിവസത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ നേരിയ വര്‍ദ്ധനവ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 17 പൈസ വര്‍ദ്ധിച്ച് 78.80 രൂപയായി. ഡീസലിന് 12 പൈസ വര്‍ദ്ധിച്ച് 72.26 രൂപയ്ക്കാണ് വിൽപ്പന നടക്കുന്നത്.
കഴിഞ്ഞ ഒരു മാസക്കാലയളവിൽ പെട്രോൾ വില 22 തവണയും ഡീസൽ വില 18 തവണയും കുറച്ചിരുന്നു. പ്രധാന നഗരങ്ങളായ ഡൽഹിയിൽ 75.71 രൂപ, മുംബൈയിൽ 83.10 രൂപ, കൊൽക്കത്തയിൽ 78.39 രൂപ, ചെന്നൈയിൽ 78.57 രൂപ എന്നിങ്ങനെയാണ് പെട്രോളിന്റെ വില.

ഡീസലിന് ഡൽഹിയിൽ 67.5 രൂപ, മുംബൈ 71.62 രൂപ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ യഥാക്രമം 70.05 രൂപ, 71.24 രൂപ എന്നിങ്ങനെയാണ് വില.
പെട്രോള്‍, ഡീസല്‍ വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം പിന്തുണയ്ക്കില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രം നികുതി കുറയ്ക്കണം. പെട്രോളിന് 200 ശതമാനത്തില്‍ അധികവും ഡിസലിന് 300 ശതമാനത്തില്‍ ല്‍ അധികവും നികുതി വര്‍ദ്ധനവാണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications