വിമാനത്തിൽ പറക്കാം വെറും 999 രൂപയ്ക്ക്; ബസ് യാത്രയേക്കാൾ ലാഭം

വിമാനത്തിൽ പറക്കാം വെറും 999 രൂപയ്ക്ക്. ഞെട്ടേണ്ട ബസ് യാത്രയേക്കാൾ ലാഭകരമായ യാത്ര ഒരുക്കുകയാണ് ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോഎയർ തുടങ്ങിയ വിമാനക്കമ്പനികൾ.

വിമാനത്തിൽ പറക്കാം വെറും 999 രൂപയ്ക്ക്. ഞെട്ടേണ്ട ബസ് യാത്രയേക്കാൾ ലാഭകരമായ യാത്ര ഒരുക്കുകയാണ് ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോഎയർ തുടങ്ങിയ വിമാനക്കമ്പനികൾ. മൺസൂൺ കാല ഓഫറിന്റെ ഭാഗമാണിത്. 

ബുക്ക് ചെയ്യേണ്ട അവസാന തീയതി

ബുക്ക് ചെയ്യേണ്ട അവസാന തീയതി

ജൂലായ് 8 വരെയാണ് ഇൻഡിഗോയിലും സ്പൈസ്ജെറ്റിലും ഈ ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുക. ഗോ എയറിൽ ഓഫർ ലഭിക്കുന്ന അവസാന ദിനം ഇന്നാണ്.

യാത്രക്കാരെ ആകർഷിക്കാൻ

യാത്രക്കാരെ ആകർഷിക്കാൻ

ജൂലൈ മുതൽ സെപ്തംബർ വരെയുളള മാസങ്ങൾ വിമാന കമ്പനികൾക്ക് നഷ്ട മാസമാണ്. കാരണം ഈ സമയത്ത് യാത്രക്കാരുടെ എണ്ണം കുറവായിരിക്കും. അതുകൊണ്ട് യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ടിക്കറ്റുകൾക്ക് നിരക്ക് കുത്തനെ കുറച്ചത്.

യാത്രാ കാലാവധി

യാത്രാ കാലാവധി

ഇൻഡിഗോയുടെ ഓഫർ നിരക്കിൽ യാത്ര ചെയ്യാവുന്ന കാലാവധി സെപ്റ്റംബർ 27 വരെയാണ്. സ്പൈസ് ജെറ്റിന്റെ ഓഫർ ഒക്ടോബർ 8 വരെ ഇതേ നിരക്കിൽ യാത്ര ചെയ്യാം. ഗോ എയറിന്റെ 999 രൂപയുടെ മൺസൂൺ സെയ്ൽ വഴി ജൂലൈ 10നും സെപ്റ്റംബർ 30നും ഇടയിൽ യാത്രാ ചെയ്യാവുന്നതാണ്.

റീഫണ്ട്

റീഫണ്ട്

ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ തുടങ്ങിയ മൂന്ന് എയർലൈനുകളും ഓഫർ നിരക്കിൽ ലഭ്യമായ സീറ്റുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. ഇൻഡിഗോ വെബ്സൈറ്റിൽ നിന്നുള്ള വിവരം അനുസരിച്ച് ടിക്കറ്റുകൾ ക്യാൻസൽ ചെയ്താൽ പണം തിരികെ ലഭിക്കുന്നതല്ല. നികുതി മാത്രമേ തിരികെ ലഭിക്കൂ.

ക്യാഷ്ബാക്ക്

ക്യാഷ്ബാക്ക്

ഓഫർ കൂടാതെ പേടിഎം, മൊബിക്വിക്ക് തുടങ്ങിയ വാലറ്റുകൾ ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നവർക്ക് ഇൻഡിഗോ ക്യാഷ്ബാക്ക് ഓഫറും നൽകുന്നുണ്ട്.

ഇൻഡിഗോ ഓഫർ ലഭിക്കുന്ന റൂട്ടുകൾ

ഇൻഡിഗോ ഓഫർ ലഭിക്കുന്ന റൂട്ടുകൾ

999 രൂപയ്ക്ക് യാത്ര ചെയ്യാവുന്ന റൂട്ടുകൾ താഴെ പറയുന്നവയാണ്.

  • ചെന്നൈ-ബംഗളുരു
  • ഡെറാഡൂൺ-ഡൽഹി
  • ദൽഹി-ചണ്ഡീഗഢ്
  • ഡൽഹി-ജയ്പൂർ
  • ഗോ എയർ റൂട്ട്

    ഗോ എയർ റൂട്ട്

    999 രൂപയ്ക്ക് ബാഗ്ഡോഗ്ര മുതൽ ഗുവാഹത്തി വരെയാണ് ഗോ എയറിൽ യാത്ര ചെയ്യാനാകുക. മറ്റ് സ്ഥലങ്ങളിലേയ്ക്ക് ടിക്കറ്റ് നിരക്ക് അൽപ്പം കൂടി ഉയരും

    എയർ ഏഷ്യ ഓഫർ

    എയർ ഏഷ്യ ഓഫർ

    1,299 രൂപയാണ് എയർ ഏഷ്യക്ക് ആഭ്യന്തര സർവീസുകൾ വാഗ്ദാനം ചെയ്യുന്നത്. എയർ ഇന്ത്യയുടെ ഓഫറിനായി ജൂലൈ 8 വരെ ബുക്ക് ചെയ്യാവുന്നതാണ്. 2019 ജനുവരി 31വരെ ഈ ഓഫർ നിരക്കിൽ യാത്ര ചെയ്യുകയും ചെയ്യാം.

malayalam.goodreturns.in

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X