ആഗോള വ്യാപാര പ്രതിസന്ധികളും എണ്ണ വില വർദ്ധനവും അടുത്ത ഒരു വർഷത്തേയ്ക്ക് രൂപയുടെ മൂല്യം ഇടിയാൻ കാരണമാകുമെന്ന് റിപ്പോർട്ട്.
ആഗോള വ്യാപാര പ്രതിസന്ധികളും എണ്ണ വില വർദ്ധനവും അടുത്ത ഒരു വർഷത്തേയ്ക്ക് രൂപയുടെ മൂല്യം ഇടിയാൻ കാരണമാകുമെന്ന് റിപ്പോർട്ട്. റോയിട്ടേഴ്സ് നടത്തിയ സര്‍വ്വേയിലാണ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലെത്തുമെന്ന് വിലയിരുത്തിയത്.
സാമ്പത്തിക വളർച്ച കൈവരിച്ച് അതിവേഗം വളരുന്ന സമ്പദ്ഘടനയായി ഇന്ത്യ മാറുന്നതിനിടെയാണ് രൂപയുടെ മൂല്യത്തിൽ ഇടിവ് രേഖപ്പെടുത്താൻ തുടങ്ങിയത്. അടുത്ത ഒരു വര്‍ഷത്തേക്ക് രൂപയ്ക്ക് മൂല്യത്തകര്‍ച്ച തന്നെയായിരിക്കുമെന്നാണ് റോയിട്ടേഴ്സ് സര്‍വ്വേയില്‍ പറയുന്നത്.

ഡോളറിന്റെ മൂല്യം 69 രൂപയും കടന്നിരുന്നു. നിലവില്‍ ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറന്‍സിയാണ് രൂപ. ഇക്കൊല്ലം ഇതുവരെ രൂപയ്ക്ക് ഏഴു ശതമാനത്തിലേറെയാണ് മൂല്യമിടിഞ്ഞത്.
ഉയരുന്ന എണ്ണവില കാരണം രാജ്യം കറന്റ് അക്കൗണ്ട് കമ്മിയുടെ ഭീഷണിയിലുമാണ്. ആവശ്യമുള്ള എണ്ണയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയ്ക്ക് കറന്റ് അക്കൗണ്ട് കമ്മി നികത്താന്‍ ഇന്ത്യയ്ക്കാകില്ലെന്ന് റോയിട്ടേഴ്സ് സര്‍വ്വേയില്‍ പങ്കെടുത്ത പകുതിയിലധികം പേരും അഭിപ്രായപ്പെട്ടു. എന്നാൽ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് വൻ നേട്ടമാണുണ്ടായിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
