ചെയർമാനും - മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ മുന്നോട്ടുവെച്ച 'ഓഫിസ് വിട്ടിറങ്ങുക' (ക്വിറ്റ് ഓഫിസ് റൂം) എന്ന ആശയമാണ് ജീവനക്കാർ നടപ്പിലാക്കാൻ പോകുന്നത്.
ഉപഭോക്താക്കളെ ആകർഷിക്കാൻ പുത്തൻ തന്ത്രങ്ങളുമായി ബിഎസ്എൻഎൽ രംഗത്ത്. ചെയർമാനും - മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ മുന്നോട്ടുവെച്ച 'ഓഫിസ് വിട്ടിറങ്ങുക' (ക്വിറ്റ് ഓഫിസ് റൂം) എന്ന ആശയമാണ് ജീവനക്കാർ നടപ്പിലാക്കാൻ പോകുന്നത്.
ഇനി ഫോൺ കണക്ഷന് അപേക്ഷിക്കാനുള്ള അപേക്ഷ ഫോറം പോലും ഉപഭോക്താവിന്റെ വീട്ടുപടിക്കലെത്തും. പുതിയ പദ്ധതി ദിവസങ്ങൾക്കകം യാഥാർഥ്യമാക്കുമെന്നാണ് വിവരം. ജനറൽ മാനേജർ അടക്കമുള്ള ജീവനക്കാരെ ഉൾപ്പെടുത്തി സർക്കിൾ, ജില്ല തലത്തിൽ ഗ്രൂപ്പുകളുണ്ടാക്കുകയാണ് ആദ്യ നടപടി.

വീടുകൾ, വ്യാപാര - വ്യവസായ സ്ഥാപനങ്ങൾ എന്നിവ തിരിച്ച് ഈ ഗ്രൂപ്പുകൾ സന്ദർശനം നടത്തും. ആദ്യം നഗരപ്രദേശങ്ങളിലും പിന്നീട് സബ് ഡിവിഷൻ തലത്തിലും പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ബിഎസ്എൻഎല്ലിന്റെ എല്ലാ സേവനവും ഈ ഗ്രൂപ്പുകൾ ലഭ്യമാക്കും.
വരുമാനം കുറഞ്ഞതോടെ ജീവനക്കാർക്ക് മാസത്തെ അവസാന പ്രവൃത്തി ദിവസം ലഭിച്ചിരുന്ന ശമ്പളം നോൺ എക്സിക്യുട്ടീവിന് ഒന്നാം തീയതിയും എക്സിക്യുട്ടീവിന് അഞ്ചിനും എന്നാക്കിയിട്ടുണ്ട്. ജിയോയുടെ കടന്നു വരവോടെയാണ് ബിഎസ്എൻഎല്ലിൽ പ്രതിസന്ധി വർദ്ധിച്ചത്. ജിയോയുടെ ഫൈബർ ടു ഹോം' പദ്ധതി ആഗസ്റ്റ് 15ന് നിലവിൽ വരുന്നതോടെ പ്രതിസന്ധി വീണ്ടും വർദ്ധിക്കാൻ സാധ്യതയുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
