ഇൻഡിഗോയുടെ വാർഷികത്തോടനുബന്ധിച്ചാണ് 1,212 രൂപ നിരക്കിൽ ടിക്കറ്റുകൾ വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനകമ്പനിയായ ഇന്‍ഡിഗോ യാത്രക്കാര്‍ക്കായി പുത്തൻ ഓഫറുകളുമായി രംഗത്ത്. ഇൻഡിഗോയുടെ വാർഷികത്തോടനുബന്ധിച്ചാണ് 1,212 രൂപ നിരക്കിൽ ടിക്കറ്റുകൾ വാഗ്ദാനം ചെയ്തിരിക്കുന്നത്.
ബുക്ക് ചെയ്യേണ്ട അവസാന തീയതി
ഇന്നലെ ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചു. 13-ാം തീയതിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ട അവസാന ദിനം. ഈ മാസം 25 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 30 വരെയുള്ള കാലയളവിൽ ഇതേ നിരക്കിൽ യാത്ര ചെയ്യാവുന്നതാണ്.
ഇൻഡിഗോയുടെ 12-ാം വാർഷികം
പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് 57 നഗരങ്ങളിലേയ്ക്ക് 12 ലക്ഷം സീറ്റുകളാണ് എയർലൈൻസ് ഓഫർ നിരക്കിൽ വിൽപ്പന നടത്തുന്നത്. കമ്പനിയുടെ തന്നെ ഏറ്റവും വലിയ ഡിസ്കൗണ്ട് വില്‍പ്പനയാണ് ഇത്.
ക്യാഷ്ബാക്ക്
ഇതിനുപുറമേ ഉപഭോക്താക്കൾക്ക് 5 ശതമാനം വരെ കാഷ്ബാക്ക് ലഭിക്കും. കുറഞ്ഞത് 500 രൂപ വരെയാണ് ക്യാഷ്ബാക്ക് ലഭിക്കുക. എസ്ബിഐ ക്രെഡിറ്റ് കാർഡ് വഴി കുറഞ്ഞത് 3,000 രൂപ വരെയുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ക്യാഷ്ബാക്ക് ലഭിക്കുക.
ബുക്ക് ചെയ്യേണ്ടത് എങ്ങനെ?
ഇന്‍ഡിഗോയുടെ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും ബുക്കിംഗ് സൗകര്യമുണ്ട്. എന്നാൽ ടിക്കറ്റ് കാൻസൽ ചെയ്യുന്നവർക്ക് പണം റീഫണ്ട് ചെയ്യില്ല. നിശ്ചിത നികുതി നിരക്ക് മാത്രമേ ഉപഭോക്താവിന് തിരികെ ലഭിക്കൂ.
ഓഫർ പെരുമഴ
ഇന്‍ഡിഗോ കൂടാതെ എയര്‍ ഏഷ്യയും കുറഞ്ഞ ടിക്കറ്റ് ചാര്‍ജ്ജുമായി യാത്രക്കാരെ ആകര്ഷിക്കാനെത്തിയിട്ടുണ്ട്. വണ്‍വേ ആഭ്യന്തര യാത്രയ്ക്ക് 999 രൂപയാണ് എയർ ഇന്ത്യയിൽ ബുക്കിംഗ് ചാര്‍ജ്ജ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
