സെൻസെക്സ് ഇന്ന് റെക്കോർഡ് നേട്ടം കൈവരിച്ച് വ്യാപാരം അവസാനിപ്പിച്ചു. 300 പോയിന്റ് ഉയർച്ചയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്സ് ഇന്ന് റെക്കോർഡ് നേട്ടം കൈവരിച്ച് വ്യാപാരം അവസാനിപ്പിച്ചു. 300 പോയിന്റ് ഉയർച്ചയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ മികച്ച പ്രകടനം കാഴ്ച്ച വച്ചതാണ് ഇന്നത്തെ റെക്കോർഡ് നേട്ടത്തിന് കാരണം.
സെൻസെക്സ് സൂചിക 282.48 പോയന്റ് ഉയർന്ന് 36548.41ലും നിഫ്റ്റി 68.50 പോയന്റ് ഉയർന്ന് 11016.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1475 ഓഹരികൾ ഇന്ന് ഇടിവ് രേഖപ്പെടുത്തിയപ്പോൾ 1151 ഓഹരികൾ നേട്ടമുണ്ടാക്കി. 177 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

റിലയൻസ് ഇൻഡസ്ട്രീസ്, വിപ്രോ, ബിപിസിഎൽ എന്നിവയാണ് ഏറ്റവും മികച്ച നേട്ടം കൈവരിച്ച ഓഹരികൾ. വേദാന്ത, ഇൻഫോസിസ്, യു.പി.എൽ എന്നീ ഓഹരികൾക്ക് നഷ്ടം നേരിട്ടു.
ഏകദേശം 10 വർഷത്തെ ഇടവേളയ്ക്കു ശേഷം റിലയൻസ് ഇൻഡസ്ട്രീസിന് 100 ബില്ല്യൺ ഡോളറിന്റെ മാർക്കറ്റ് കാപിറ്റലൈസേഷൻ കടന്നതാണ് കമ്പനിയുടെ ഓഹരികൾ കുതിച്ചുയരാൻ കാരണം. ടിസിഎസിന് ശേഷം ഇത്തരത്തിൽ നേട്ടം കൈവരിച്ച രണ്ടാമത്തെ കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്. ആഗോളതലത്തിലും ഏഷ്യൻ സ്റ്റോക്കുകൾ ഇന്ന് വിപണികളിൽ മികച്ച മുന്നേറ്റമാണ് നടത്തിയത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
