രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസിന്റെ ഏപ്രിൽ-ജൂൺ ത്രൈമാസത്തിലെ വരുമാനം പ്രഖ്യാപിച്ചു.
രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസിന്റെ ഏപ്രിൽ-ജൂൺ ത്രൈമാസത്തിലെ വരുമാനം പ്രഖ്യാപിച്ചു. ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ ഇൻഫോസിസ് അറ്റാദായം 3,612 കോടിയാണ്. മുൻ പാദത്തിൽ ഇത് 3,690 കോടിയായിരുന്നു.
മാർച്ച് പാദത്തിൽ കമ്പനിയുടെ ലാഭം 28 ശതമാനം ഇടിഞ്ഞാണ് 3,690 കോടി രൂപയിലെത്തിയത്. ഇൻഫോസിസിൻറെ സിഇഒ ആയി സലിൽ പരേഖ് സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ പാദമായിരുന്നു മാർച്ചിലേത്. 2018-19 സാമ്പത്തിക വർഷം 6 മുതൽ 8 ശതമാനം വരെ വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും വലിയ ഐടി സര്‍വീസസ് കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) കഴിഞ്ഞ ദിവസം ജൂണിൽ അവസാനിച്ച ത്രൈമാസ റിപ്പോർട്ട് പ്രഖ്യാപിച്ചിരുന്നു. മൂന്നു മാസത്തിൽ 7340 കോടി രൂപ ലാഭമാണ് കമ്പനി നേടിയത്.
കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 23.4% വർദ്ധനവാണ് ടിസിഎസ് രേഖപ്പെടുത്തിയത്. പ്രതീക്ഷിച്ചതിലും മികച്ച ത്രൈമാസ ഫലമായിരുന്നു ഇത്തവണ ടിസിഎസിന്റേത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications