ആമസോണിന്റെ പ്രൈം ഡേ വില്‍പ്പന മേളയ്ക്കൊപ്പം ഫ്ളിപ്കാര്‍ട്ടും ഓഫര്‍ സെയിലുമായി രംഗത്തെത്തിയിരിക്കുകയാണ്.
ആമസോണിന്റെ പ്രൈം ഡേ വില്‍പ്പന മേളയ്ക്കൊപ്പം ഫ്ളിപ്കാര്‍ട്ടും ഓഫര്‍ സെയിലുമായി രംഗത്തെത്തിയിരിക്കുകയാണ്. വിൽപ്പന ജൂലൈ 16 ന് തുടങ്ങും. ഇരു കമ്പനികളും വമ്പൻ ഓഫറുകളും ഡിസ്കൗണ്ടുകളുമാണ് വാഗ്ദാനം ചെയ്യുന്നത്.
പ്രൈം ഡേ സെയ്ൽ
കഴിഞ്ഞ മൂന്നു വർഷമായി ആമസോൺ നടത്തി വരുന്ന ഒന്നാണ് പ്രൈം ഡേ സെയ്ൽ. കഴിഞ്ഞ വർഷവും ഇത് വൻ വിജയമായിരുന്നു. ബിഗ് ഷോപ്പിംഗ് ഡേയ്സ് സെയില്‍ എന്നാണ് ഇത്തവണ മേളയ്ക്ക് പേരിട്ടിരിക്കുന്നത്. ആമസോണ്‍ ലോഞ്ച് പാഡ് തെരഞ്ഞെടുത്ത 18 സ്റ്റാര്‍ട്ടപ്പുകളുടെ 25 നൂതന ഉത്പ്പന്നങ്ങള്‍ പ്രൈ ഡേയില്‍ ലഭ്യമാണ്.
ഫ്ളിപ്പ്കാര്‍ട്ടിലെ ആദായ വില്പന
വൈകീട്ട് നാല് മണി മുതലാണ് ഫ്ളിപ്പ്കാര്‍ട്ടില്‍ ആദായ വില്പന ആരംഭിക്കുന്നത്. ഗൃഹോപകരണങ്ങള്‍,വീട്ടുപകരണങ്ങൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ തുടങ്ങി ഗുണമേന്മയുള്ള നിരവധി ഉത്പ്പന്നങ്ങള്‍ ഓഫര്‍ വിലയില്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്നും വാങ്ങാം.
സ്മാർട്ട് ഫോണുകൾ വാങ്ങാൻ ലാഭം
മിക്കവാറും എല്ലാ സ്മാര്‍ട് ഫോണുകള്‍ക്കും പ്രൈം ഡേ സെയിലിൽ എക്സ്ചേയ്ഞ്ച് ഓഫറും ബൈ ബാക്ക് ഗാരന്റിയും വാഗ്ദാനം ചെയ്യുമെന്നാണ് സൂചന. സാംസങ്, ഗൂഗിള്‍, വിവോ തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്ട് ഫോണുകളാകും ഫ്ലിപ്കാർട്ട് സെയിലിന്റെ മുഖ്യ ആകർഷണം.
സമയം കൂട്ടി
ആമസോണിൽ കഴിഞ്ഞ വർഷത്തേത് 30 മണിക്കൂർ നീണ്ട് നിന്ന ഓഫർ സെയ്ൽ ആയിരുന്നു. എന്നാൽ ഈ വർഷം 36 മണിക്കൂർ ഡിസ്കൌണ്ട് സെയ്ൽ ആണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് മാത്രം
പ്രൈം ഡേ സെയ്ൽ ഓഫർ മറ്റ് ഓഫറുകൾ പോലെ എല്ലാവർക്കും ലഭിക്കില്ല. പ്രൈം ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക. വിൽപ്പന സമയത്ത് പ്രൈം ഉപഭോക്താക്കൾക്ക് ആമസോണിന്റെ മികച്ച ഡീലുകൾ തന്നെ പ്രതീക്ഷിക്കാം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
