ഇസാഫ് സ്മോൾ ഫിനാന്‍സ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ കെ. പോള്‍ തോമസ് രാജി വച്ചു.
ഇസാഫ് സ്മോൾ ഫിനാന്‍സ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ കെ. പോള്‍ തോമസ് രാജി വച്ചു. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് രാജി അംഗീകരിച്ചു.
1949ലെ ബാങ്കിംഗ് റെഗുലേഷന് ആക്ടിന്റെ ചില നിബന്ധനകള്‍ പ്രകാരമാണ് രാജി വച്ചതെന്ന് പോള്‍ അറിയിച്ചു. ഇസാഫ് ബാങ്കിന്റെ ഹോൾഡിങ് കമ്പനിയായ ഇസാഫ് മൈക്രോ ഫിനാൻസിൽ പോൾ തോമസിന് ഉണ്ടായിരുന്ന ഓഹരി പങ്കാളിത്തമാണ് നിയമ കുരുക്കായത്.

ബാങ്കിങ് റെഗുലേഷന് നിയമം പ്രകാരം മാനേജിങ് ഡയറക്ടര്‍ക്ക് കമ്പനി നിയമ പ്രകാരമുള്ള മറ്റു കമ്പനികളില്‍ നിര്‍ണ്ണായകമായ അളവില്‍ ഓഹരി പങ്കാളിത്തം പാടില്ല. മാനേജിംഗ് ഡയറക്ടര്‍ നിയമനത്തിന് അംഗീകാരം നല്കുമ്പോള് ഒരു വര്‍ഷത്തിനുള്ളില്‍ മൈക്രോ ഫിനാന്‍സ് കമ്പനിയിലെ ഓഹരികള്‍ പൂര്‍ണ്ണമായും വിറ്റഴിയണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഒരു ചെറിയ ഭാഗം ഓഹരികള്‍ക്ക് ലോക്ക് ഇന്‍ പീരീഡ് ഉണ്ട്.
സെപ്റ്റംബർ 28 നാണു ഈ ലോക്ക് ഇൻ പീരീഡ് തീരുന്നത്. അതായത് അതിനു ശേഷമേ ഈ ഷെയറുകൾ കൈമാറാൻ കഴിയൂ. ഇത് വിൽക്കുന്നതിന് സെപ്റ്റംബർ 28 വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരിയിൽ ആർബിഐയ്ക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇത് നിരാകരിച്ച് റിസർവ് ബാങ്ക് മെയ് മാസത്തിൽ മറുപടി നൽകി. ഇതേ തുടർന്നാണ് രാജി എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications