സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഇന്ന് ഒരു ലിറ്റർ പെട്രോളിന് രണ്ട് പൈസയും ഡീസലിന് 19 പൈസയുമാണ് വർദ്ധിച്ചത്.
സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഇന്ന് ഒരു ലിറ്റർ പെട്രോളിന് രണ്ട് പൈസയും ഡീസലിന് 19 പൈസയുമാണ് വർദ്ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 80.07 രൂപയും ഡീസലിന് 73.43 രൂപയുമാണ് വില.
കഴിഞ്ഞ ഒൻപത് ദിവസത്തിനിടെ പെട്രോളിന് 1.26 രൂപയും ഡീസലിന് 1.20 രൂപയുമാണ് വർദ്ധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഒായിൽ വില ഒരു ശതമാനം വർദ്ധിച്ചത് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചതിന്റെ ഫലമാണിത്.

ഇറാനിൽ നിന്നുള്ള കയറ്റുമതി കുറഞ്ഞതാണ് എണ്ണ വില വർദ്ധനവിന് കാരണം. വരും ദിവസങ്ങളിൽ ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി പുനരാരംഭിക്കുന്നതോടെ സ്ഥിതിയിൽ പുരോഗതി ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐഒസി) നിരക്ക് അനുസരിച്ച് പെട്രോൾ ലിറ്ററിന് ഡൽഹിയിൽ 76.95 രൂപയും, മുംബൈയിൽ ലിറ്ററിന് 84.33 രൂപയുമാണ് വില. കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ പെട്രോൾ ലിറ്ററിന് യഥാക്രമം 79.61രൂപ, 79.87 രൂപ എന്നിങ്ങനെയാണ് വില. കഴിഞ്ഞ വർഷം ജൂൺ മുതലാണ് ദിവസവും ഇന്ധന നിരക്കുകൾ പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
