ഡിമാന്‍ഡ് ഡ്രാഫ്റ്റില്‍ ഇനി മുതൽ പണമടയ്ക്കുന്നയാളുടെ പേരും രേഖപ്പെടുത്തണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്കി.
ഡിമാന്‍ഡ് ഡ്രാഫ്റ്റില്‍ ഇനി മുതൽ പണമടയ്ക്കുന്നയാളുടെ പേരും രേഖപ്പെടുത്തണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്കി. നിലവില്‍ ആര്‍ക്കാണോ ഡിഡി നല്‍കുന്നത് അവരുടെ പേരു വിവരങ്ങള്‍ മാത്രമാണ് രേഖപ്പെടുത്താറുള്ളത്.
എന്നാൽ ഇനി മുതൽ പണമടയ്ക്കുന്നയാളും പേര് വിവരങ്ങൾ രേഖപ്പെടുത്തണം. കള്ളപ്പണ വിനിമയം തടയുന്നതിന്റെ ഭാഗമായാണ് ആര്‍ബിഐയുടെ ഈ നടപടി.

പേ ഓര്‍ഡര്‍, ബാങ്കേഴ്സ് ചെക്ക് എന്നിവ നല്കുമ്പോഴും ഈ നടപടിക്രമങ്ങള്‍ പാലിക്കണം. സെപ്റ്റംബര്‍ 15 മുതലാണ് ഇത് ബാധകമെന്നും ആര്‍ബിഐയുടെ സര്‍ക്കുലറില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 5,152 കേസുകളിലായി 28,459 കോടിയുടെ തട്ടിപ്പാണ് റിപ്പോര്‍ട്ടു ചെയ്തത്. ഡിമാന്‍ഡ് ഡ്രാഫ്റ്റ് ഉള്‍പ്പടെയുള്ള പണമിടപാടുകളിലെ പഴുതുകള്‍ പ്രയോജനപ്പെടുത്തിയാണ് തട്ടിപ്പുകളേറെയുമെന്നും ആര്‍ബിഐ പറയുന്നു.
ഡിഡി ഓണ്‍ലൈനായും എടുക്കാവുന്നതാണ്. ഉപയോക്താവിന് നെറ്റ് ബാങ്കിംഗ് സേവനം ഉണ്ടെങ്കില്‍ മാത്രമേ ഓണ്‍ലൈനായി ഡിഡി എടുക്കാന്‍ സാധിക്കൂ. ഓണ്‍ലൈനില്‍ ഡിഡി എടുക്കുന്നതിന് ബാങ്കുകള്‍ ചെറിയൊരു ഫീസ് ഈടാക്കും. എല്ലാ ബാങ്കുകള്‍ക്കും ഓണ്‍ലൈന്‍ ഡിമാന്റ് ഡ്രാഫ്റ്റ് സേവനം ലഭ്യമല്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) ഈ സേവനം നല്‍കുന്നുണ്ട്.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
