ട്രെയിനിലെ എസി കോച്ച് യാത്രകൾക്ക് ഇനി നിരക്ക് കൂടും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ട്രെയിനിലെ എസി കോച്ച് യാത്രകൾക്ക് ഇനി നിരക്ക് കൂടും. എസി ട്രെയിനുകളിലും, എസി കോച്ചുകളിലും നിലവില്‍ നല്‍കുന്ന ബെഡ് റോള്‍ കിറ്റുകള്‍ക്ക് ഈടാക്കുന്ന ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുന്നതോടെയാണ് ടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യത.

 

സാധാരണക്കാരന് എസി കോച്ചുകളിലെ യാത്ര സാധ്യമാക്കാന്‍ വേണ്ടി ആരംഭിച്ച ഗരീബ് രഥ്, തുരന്തോ ട്രെയിനുകള്‍ക്കും നിരക്ക് വര്‍ദ്ധനവ് ബാധകമാകുമെന്നാണ് വിവരം.

ട്രെയിനിലെ എസി കോച്ച് യാത്രകൾക്ക് ഇനി നിരക്ക് കൂടും

കഴിഞ്ഞ 12 വര്‍ഷമായി ട്രെയിന്‍ യാത്രാ നിരക്കിന് ആനുപാതികമായി എന്തുകൊണ്ട് ബെഡ് റോള്‍ കിറ്റുകളുടെ ചാര്‍ജ് വര്‍ധന ഉണ്ടായില്ലായെന്ന കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) ചോദ്യത്തെ തുടര്‍ന്നാണ് നിരക്ക് വര്‍ദ്ധനയ്ക്ക് റെയില്‍വേ തയ്യാറാകുന്നത്.

എസി കോച്ചുകളില്‍ നിലവില്‍ 25 രൂപയാണ് ബെഡ് റോള്‍ കിറ്റിന് ഈടാക്കുന്നത്. ഗരീബ് രഥ്, തുരന്തോ ട്രെയിനുകളൊഴികെയുളളവയില്‍ ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുത്തിയാണ് ബെഡ് റോള്‍ കിറ്റുകള്‍ ഇപ്പോള്‍ നല്‍കുന്നത്. എന്നാൽ ഇനി മുതൽ ഗരീബ് രഥ് അടക്കമുള്ള ട്രെയിനുകളിലെ ബെഡ് റോള്‍ സര്‍വീസിനുള്ള ചാര്‍ജ് പുതുക്കി നിശ്ചയിക്കുമെന്നാണ് ചില ഒദ്യോ​ഗിക വ‍ൃത്തങ്ങളിൽ നിന്നുള്ള വിവരം.

malayalam.goodreturns.in

English summary

Soon, an increase in Garib Rath train fare

The Indian Railways has decided to increase Garib Rath ticket prices; it was launched as a carrier for the poor over a decade ago. Now, with the rising cost of maintenance, such as the cost of linen, and sundry, officials have decided to revise its ticket price.
Story first published: Tuesday, July 17, 2018, 16:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X