ഫെഡറൽ ബാങ്കിന്റെ അറ്റാദായത്തിൽ വർദ്ധനവ്. ജൂൺ 30ന് അവസാനിച്ച ത്രൈമാസത്തിൽ 262.71 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം.
ഫെഡറൽ ബാങ്കിന്റെ അറ്റാദായത്തിൽ വർദ്ധനവ്. ജൂൺ 30ന് അവസാനിച്ച ത്രൈമാസത്തിൽ 262.71 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം. മുൻ വർഷം ഇതേ കാലയളവിൽ ഇത് 210.15 കോടിയായിരുന്നു ലാഭം. എന്നാൽ ഇത്തവണ 25 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബാങ്കിന്റെ മൊത്തം വരുമാനം 2,653.19 കോടിയിൽ നിന്ന് 2,938.24 കോടി രൂപയായി. പലിശ വരുമാനം 2,667.38 കോടി രൂപയാണ്. അതായത് വാർഷികാടിസ്ഥാനത്തിൽ 10.74 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ നിക്ഷേപങ്ങൾ 16.07 ശതമാനം വർദ്ധിച്ച് 1,11,241.85 കോടി രൂപയിലും വായ്പകൾ 23.58 ശതമാനം വർദ്ധിച്ച് 94,296.78 കോടി രൂപയിലും എത്തി.

എൻആർഇ നിക്ഷേപം 19.90 ശതമാനം വർദ്ധിച്ചിട്ടുണ്ട്. 2,05,538.63 കോടി രൂപയാണ് ബാങ്കിന്റെ ആകെ ബിസിനസ്. കാർഷിക വായ്പകൾ 22 ശതമാനം വളർച്ചയോടെ 9,699 കോടി രൂപയായി.
മെച്ചപ്പെട്ട പ്രവർത്തന ഫലം പുറത്തുവന്നതോടെ ബാങ്കിന്റെ ഓഹരി വില ഇന്നലെ കുതിച്ചുയർന്നു. ഇന്ത്യയിലെ കൊമേഴ്സ്യല്‍ ബാങ്കുകളില്‍ പ്രമുഖരായ ഫെഡറല്‍ ബാങ്കിന്റെ ആസ്ഥാനം കൊച്ചിയിലെ ആലുവയാണ്. കെ.പി ഹോര്‍മിസ് ആണ് ബാങ്കിന്റെ സ്ഥാപകൻ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
