അഖിലേന്ത്യാ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് (AIMTC) ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്ത് ഉടനീളമുള്ള ട്രാൻസ്പോർട്ട് യൂണിയനുകൾ ഇന്ന് മുതൽ അനിശ്ചിതകാലത്തേയ്ക്ക് ചരക്ക് വാഹന പണിമുടക്ക് പ്രഖ്യാപിച്ചു. അഖിലേന്ത്യാ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് (AIMTC) ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ഗതാഗത സംഘടനകളുടെ പിന്തുണയും പണിമുടക്കിനുണ്ട്.
പെട്രോൾ വില വർദ്ധനവ് പരിഹരിക്കുക, ഹൈവേ ടോൾ നിരക്ക് കുറയ്ക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യവ്യാപകമായി പണിമുടക്കായതിനാൽ പച്ചക്കറികൾ, പാൽ തുടങ്ങിയ അവശ്യ സാധനങ്ങളുടെ വിതരണത്തെ പണിമുടക്ക് ബാധിച്ചേക്കാം. കൂടാതെ ഭക്ഷ്യ സാധനങ്ങള്‍ക്ക് വിലക്കയറ്റം ഉണ്ടാകുമെന്നും ആശങ്കയുണ്ട്.

രാജ്യവ്യാപകമായി നടക്കുന്ന അനിശ്ചിതകാല ലോറി സമരം കേരളത്തിലും ആരംഭിച്ചു. 90,000 ചരക്കുലോറികളാണ് സംസ്ഥാനത്ത് സമരത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്ന് പുറത്തേക്കുള്ള ചരക്കുനീക്കം പൂര്‍ണമായി സ്തംഭിച്ചു. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ലോറി ഉടമകളുടെ തീരുമാനം.
പെട്രോളും ഡീസലും ജിഎസ്ടിയ്ക്ക് കീഴിൽ കൊണ്ടു വന്ന് കേന്ദ്ര-സംസ്ഥാന നികുതികൾ കുറയ്ക്കണമെന്നും വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. രാജ്യത്തെ 93 ലക്ഷം ട്രക്കുകൾ, 50 ലക്ഷത്തോളം ബസുകൾ, ടൂറിസ്റ്റ് ടാക്സികൾ, ക്യാബ് ഓപ്പറേറ്റർമാർ എന്നിവ എ.ഐ.എം.ടി.സിയുടെ ഭാഗമാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
