നികുതി കുറച്ചതോടെ ഗൃഹോപകരണങ്ങള്ക്കാണ് പ്രധാനമായും വില കുറയുക.
ജനങ്ങള്‍ക്ക് ആശ്വാസമായി 46 ഓളം ഇനങ്ങളുടെ നികുതികളില്‍ ശനിയാഴ്ച്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ ഭേദഗതികള്‍ വരുത്തി. നികുതി കുറച്ചതോടെ ഗൃഹോപകരണങ്ങള്ക്കാണ് പ്രധാനമായും വില കുറയുക.
വില കുറയുന്ന പ്രധാന സാധനങ്ങൾ
താഴെ പറയുന്ന സാധനങ്ങളുടെ നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയും.
- ടിവി
- വാഷിംഗ്മെഷീന്
- റഫ്രിജറേറ്റര്‍
- വാക്വം ക്ലീനര്‍
- മിക്സി
- വാട്ടർ ഹീറ്റർ
- വാട്ടർ കൂളർ
- പെർഫ്യൂം
- പെയിന്റെ
- വാർണിഷ്
- ഇനാമല്‍
- സുഗന്ധ ദ്രവ്യങ്ങള്‍
- തുകല്‍ ഉത്പന്നങ്ങള്‍
- മണ്ണെണ്ണ് പ്രഷര്‍ സ്റ്റവ്
- ഗ്ലാസ് പ്രതിമകള്‍
നികുതിയിൽ നിന്ന് ഒഴിവാക്കിയവ
സാനിറ്ററി പാഡുകൾ, കല്ലുകൾ, മാർബിൾ, മരങ്ങൾ എന്നിവ കൊണ്ടുണ്ടാക്കിയ ദൈവങ്ങളുടെ രൂപങ്ങൾ എന്നിവ നികുതിയിൽ നിന്ന് പൂർണമായും ഒഴിവാക്കി. നാപ്കിനുകള്‍ക്കു മേല്‍ ജിഎസ്ടി ചുമത്തിയ നടപടികള്‍ക്കെതിരേ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന് പിറകെയാണ് സാനിറ്ററി നാപ്കിനുകളെ ജിഎസ്ടി പരിധിയില്‍ നിന്നും ഒഴിവാക്കിയത്.
ജൂലൈ 27 മുതൽ
പുതുക്കിയ നിരക്കുകൾ ജൂലൈ 27 മുതൽ പ്രാബല്യത്തില്‍ വരും. ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്കുകള്‍ കുറച്ചതോടെ കേന്ദ്ര സര്‍ക്കാരിന് 7,000 കോടിയുടെ നഷ്ടമുണ്ടാകും എന്ന് ജിഎസ്ടി കൗണ്‍സില്‍ വ്യക്തമാക്കി.
കേരളത്തിന് എതിർപ്പ്
ഗൃഹോപകരണങ്ങളുടെ ജിഎസ്ടി കുറച്ചതിനെ ശക്തമായി എതിര്‍ത്ത് കേരളം. കുറയ്ക്കേണ്ടത് അവശ്യവസ്തുക്കളുടെ നികുതിയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. തീരുമാനം മൂലം കേരളത്തിന് പ്രതിവര്‍ഷം 500 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും പ്രശ്നം അടുത്ത ജിഎസ്ടി കൗൺസിൽ മീറ്റിംഗിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റിട്ടേൺ സമർപ്പിക്കൽ
അഞ്ച് കോടി വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും കഴിഞ്ഞ ദിവസം ചേർന്ന യോഗത്തില്‍ കൗണ്‍സില്‍ അറിയിച്ചു.
അടുത്ത മീറ്റിംഗ് ആഗസ്റ്റ് 4ന്
ചെറുകിട കച്ചവടക്കാരും വ്യവസായികളും സംരംഭകരും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ആഗസ്റ്റ് 4 ന് ജി.എസ്.ടി കൗൺസിൽ യോഗം വീണ്ടും ചേരും. എംഎസ്എംഇ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ മീറ്റിംഗ് വഴി ലക്ഷ്യമിടുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
