സ്ട്രെച്ചറിൽ വിമാനത്തിൽ കൊണ്ടുപോകേണ്ട രോഗികളുടെ ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ വിമാനത്തിൽ കുത്തനെ കൂട്ടി. മൂന്നിരട്ടിയിലേറെയാണ് കമ്പനി നിരക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇത് പാവപ്പെട്ട കിടപ്പ് രോഗികൾക്ക് ഇരുട്ടടിയാകും.
ഈ നടപടി പ്രവാസികൾക്കാണ് ഏറ്റവും കൂടുതൽ തിരിച്ചടിയായിരിക്കുന്നത്. നേരത്തെ 7,500 മുതൽ പത്തായിരം ദിർഹം വരെയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോൾ 25,000 മുതൽ 30,000 ദിർഹം വരെയാണ് ഉയർന്നിരിക്കുന്നത്. മറ്റുവിമാനക്കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വിഭാഗം ടിക്കറ്റിന് എയർ ഇന്ത്യയിൽ മുമ്പ് നിരക്ക് കുറവായിരുന്നു.

എന്നാൽ ഇപ്പോൾ ഇക്കണോമിക് ക്ലാസ്സിലെ തന്നെ ഏറ്റവും ഉയര്‍ന്ന ക്ലാസ്സായ വൈ ക്ലാസ്സിലേക്ക് സ്ട്രെച്ചര്‍ ടിക്കറ്റ് മാറ്റിയാണ് രോഗികളായ യാത്രക്കാരെ എയര്‍ ഇന്ത്യ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.
ജൂലായ് 20 മുതൽ നിരക്ക് വർധന പ്രാബല്യത്തിലായി. എയർ ഇന്ത്യയുടെ എല്ലാ വിമാനങ്ങളിലും പുതിയ നിരക്ക് ബാധകമാണ്. രാജ്യാന്തര വിമാനനിരക്കില്‍ അഞ്ചിരട്ടിയും ആഭ്യന്തര നിരക്കുകളില്‍ നാലിരട്ടിയും നിരക്ക് വര്‍ദ്ധനവാണുള്ളത്. ടിക്കറ്റ് നിരക്ക് കൂടാതെ നികുതിയും അധികമായി നൽകേണ്ടി വരും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
