ഫോർച്യൂൻ മാഗസിൻ 40 അണ്ടർ 40 എന്ന പേരിൽ പുറത്തിറക്കിയ 40 വയസിന് താഴെയുള്ള 40 ബിസിനസുകാരിൽ നാല് ഇന്ത്യക്കാരും.
ഫോർച്യൂൻ മാഗസിൻ 40 അണ്ടർ 40 എന്ന പേരിൽ പുറത്തിറക്കിയ 40 വയസിന് താഴെയുള്ള 40 ബിസിനസുകാരിൽ നാല് ഇന്ത്യക്കാരും. ഇതിൽ മൂന്ന് പേർ സ്ത്രീകളാണ്.
ഒന്നാം സ്ഥാനം
ഇൻസ്റ്റഗ്രാം സഹസ്ഥാപകനും സിഇഒയുമായ കെവിൻ സിസ്ട്രോം, ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് എന്നിവരാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഇരുവർക്കും 34 വയസ്സാണ് പ്രായം. പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യക്കാരായ നാല് പേർ താഴെ പറയുന്നവരാണ്.
ദിവ്യ സൂര്യദേവര
അമേരിക്കയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ ജനറൽ മോട്ടോഴ്സിന്റെ ചീഫ് ഫിനാൻസ് ഓഫീസറാണ് ഇന്ത്യക്കാരിയായ ദിവ്യ സൂര്യദേവര. 39കാരിയായ ദിവ്യ പട്ടികയിൽ നാലാം സ്ഥാനത്താണുള്ളത്. ജനറൽ മോട്ടോഴ്സിന്റെ ആദ്യ വനിതാ സിഎഫ്ഒ ആണ് ദിവ്യ.
അഞ്ജലി സുധ്
വീഡിയോ ഷെയറിംഗ് വെബ്സൈറ്റായ വിമിയോയുടെ സിഇഒ ആണ് അഞ്ജലി സുധ്. 34 വയസുള്ള സുധ പട്ടികയിൽ 14-ാം സ്ഥാനത്താണ്. 2014ൽ കമ്പനിയുടെ മാർക്കറ്റിംഗ് മേധാവിയായിരുന്ന സുധ് ഇപ്പോൾ സി.ഇ.ഒ ആണ്.
ബൈജു ബട്ട്
ഫിനാൻഷ്യൽ സർവീസ് കമ്പനിയായ റോബിൻഹുഡിന്റെ സഹസ്ഥാപകനാണ് ബൈജു ബട്ട്. 33കാരനായ ഇദ്ദേഹം ഫോർച്യൂൻ പട്ടികയിൽ 24-ാം സ്ഥാനത്താണ്. പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യക്കാരിൽ മറ്റ് മൂന്ന് പേരും സ്ത്രീകളാണ്.
അനു ദുഗ്ഗൽ
അനു ദുഗ്ഗൽ 2014ൽ ആണ് ഫീമെയിൽ ഫൗണ്ടേഴ്സ് ഫണ്ട് എന്ന സ്ഥാപനം ആരംഭിക്കുന്നത്. 39കാരിയായ അനു ദുഗ്ഗൽ പട്ടികയിൽ 32-ാം സ്ഥാനത്താണ് ഉള്ളത്. ഈ വർഷം മേയ് മാസം വരെയുള്ള കണക്കനുസരിച്ച് ഇവർ അഞ്ചു മില്യൺ ഡോളർ വരുമാനമുണ്ടാക്കിയിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
