ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, വാക്വം ക്ലീനർ തുടങ്ങിയ വിവിധയിനം ഗൃഹോപകരണങ്ങളുടെ വില ഇന്ന് മുതൽ കുറയും.
ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, വാക്വം ക്ലീനർ തുടങ്ങിയ വിവിധയിനം ഗൃഹോപകരണങ്ങളുടെ വില ഇന്ന് മുതൽ കുറയും. ഗൃഹോപകരണങ്ങളുടെ ചരക്ക് സേവന നികുതി ജിഎസ്ടി കൗണ്‍സില്‍ ഇരുപത്തിയെട്ട് ശതമാനത്തില്‍ നിന്ന് പതിനെട്ടു ശതമാനമാക്കി കുറച്ചതോടെയാണ് ഇവയ്ക്ക് വില കുറയുന്നത്.
വിലയിൽ എട്ടു ശതമാനം വരെ കുറവുണ്ടാകുമെന്ന് വ്യാപാരികൾ വ്യക്തമാക്കി. വില കുറയുന്നതോടെ, ഇത്തവണ ഓണക്കാല വിൽപ്പന കഴിഞ്ഞ വർഷത്തേക്കാൾ കൂടുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ.

ജി.എസ്.ടി. കൗൺസിൽ നിരക്കുകൾ കുറയ്ക്കുന്നത് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ നാലു ദിവസമായി വിൽപ്പന കുറഞ്ഞിരുന്നു. വില കുറഞ്ഞ ശേഷം വാങ്ങാമെന്ന് ഉപഭോക്താക്കൾ കരുതിയതാകാം കാരണം. എന്നാൽ, വിലക്കുറവ് പ്രാബല്യത്തിൽ വരുന്നതോടെ വിൽപ്പന കൂടും.
ഓഗസ്റ്റ് ആദ്യവാരം ശമ്പളം ലഭിക്കുന്നതോടെ, വിൽപ്പനയിൽ വലിയ കുതിപ്പുണ്ടാകുമെന്നാണ് വ്യാപാരികളുടെയും ഗൃഹോപകരണ നിർമാതാക്കളുടെയും കണക്കുകൂട്ടൽ. വ്യാപാരികൾ ആവശ്യത്തിന് ഉത്പന്നങ്ങൾ സ്റ്റോക്ക് ചെയ്തു കഴിഞ്ഞു. ഓണത്തിനു പിന്നാലെ, മറ്റു സംസ്ഥാനങ്ങളിൽ വിനായക ചതുർഥി, ദുർഗാ പൂജ, ദസറ, ദീപാവലി എന്നീ ഉത്സവങ്ങളുമെത്തുന്നുണ്ട്. ഇതും ഗൃഹോപകരണ വിപണിക്ക് ഗുണം ചെയ്യും.
malayalam.goodreturns.in
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
