ജോലിയ്ക്കൊപ്പം ചെയ്യാം ഈ സൈഡ് ബിസിനസുകൾ; കൈ നിറയെ കാശുണ്ടാക്കാം

ലാഭകരമായ ചില സൈഡ് ബിസിനസുകളാണ് താഴെ പറയുന്നവ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാശുണ്ടാക്കാൻ എളുപ്പവഴികൾ ഒന്നുമില്ല. അതിന് അധ്വാനിക്കുക തന്നെ ചെയ്യണം. സ്ഥിരവരുമാനം ലഭിക്കുന്ന ഒരു ജോലി നിങ്ങൾക്ക് ഉണ്ടെങ്കിൽ പോലും അധിക വരുമാനത്തിനായി ചില സൈഡ് ബിസിനസുകൾ ചെയ്യാവുന്നതാണ്. അത്തരം ലാഭകരമായ ചില സൈഡ് ബിസിനസുകളാണ് താഴെ പറയുന്നവ.

ഫ്രീലാൻസിംഗ്

ഫ്രീലാൻസിംഗ്

ഫ്രീലാൻസിംഗ് ജോലി വഴി പ്രതിമാസം നല്ലൊരു തുക നിങ്ങൾക്ക് ഈസിയായി സമ്പാദിക്കാം. 1000 മുതൽ 20,000 രൂപ വരെയാണ് ഒരു ലേഖനത്തിന് ഫ്രീലാൻസ് എഴുത്തുകാർക്ക് ലഭിക്കുന്ന വരുമാനം. ഡാറ്റാ എൻട്രി, ഫോം ഫില്ലിംഗ് പോലുള്ള കുറഞ്ഞ വേതനം ലഭിക്കുന്ന ജോലികളേക്കാൾ എന്തുകൊണ്ടും മെച്ചം ഫ്രീലാൻസ് ജോലികളാണ്.

നിങ്ങൾ ഒരു പ്രത്യേക മേഖലയിൽ മികച്ച അറിവുണ്ടെങ്കിൽ മറ്റുള്ളവരുടെ ബിസിനസ് വളർത്തുന്നതിന് സഹായിക്കുന്ന ഒരു കൺസൾട്ടന്റ് ആയി മാറാൻ നിങ്ങൾക്ക് കഴിയും. ഒരു കൺസൾട്ടൻറിന് ഈടാക്കാവുന്ന പണത്തിന്റെ പരിധിയില്ല. കാരണം നിങ്ങളുടെ ഉപദേശം കൊണ്ട് ഒരാൾക്ക് ബിസിനസിൽ മികച്ച ലാഭമുണ്ടാക്കാനായാൽ അവർ നിങ്ങൾക്ക് തരുന്ന പ്രതിഫലവും ഉയർന്നതായിരിക്കും. താഴെ പറയുന്ന മേഖലയിൽ പരിജ്ഞാനമുള്ളവർക്ക് മികച്ച വരുമാനം നേടാവുന്ന കൺസൾട്ടന്റുകളാകാം.

  • ബിസിനസ് കൺസൾട്ടന്റ്
  • മാർക്കറ്റിംഗ് കൺസൾട്ടന്റ്
  • സെയിൽസ് കൺസൾട്ടന്റ്
  • ഫിനാൻഷ്യൽ കൺസൾട്ടന്റ്
  • ഇ-കൊമേഴ്സ് കൺസൾട്ടന്റ്
  • ഹെൽത്ത് കൺസൾട്ടന്റ്
  • എഡ്യൂക്കേഷൻ കൺസൾട്ടന്റ്
  • അധ്യാപകൻ അല്ലെങ്കിൽ കോച്ച്

    അധ്യാപകൻ അല്ലെങ്കിൽ കോച്ച്

    ഒരേ സമയം ഒരു കൂട്ടും ആളുകളെ സഹായിക്കാൻ പറ്റുന്ന ജോലിയാണ് ഒരു അധ്യാപകന്റേത് അല്ലെങ്കിൽ ഒരു കോച്ചിന്റേത്. താഴെ പറയുന്ന കഴിവുകൾ നിങ്ങൾക്ക് ഓൺലൈനായി ആളുകളെ പഠിപ്പിക്കാവുന്നതാണ്.

    • വിദേശ ഭാഷ
    • സംഗീതം
    • നൃത്തം
    • കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഭാഷ
    • ഡിസൈനിംഗ്
    • ബ്ലോഗ്

      ബ്ലോഗ്

      നിങ്ങൾക്ക് താല്പര്യമുള്ള ഏതെങ്കിലും വിഷയത്തെക്കുറിച്ച് വെബ് പേജിൽ എഴുതിയും നിങ്ങൾക്ക് പണമുണ്ടാക്കാം. മുഴുവൻ സമയ ബ്ലോഗ് എഴുത്തിലൂടെ പണം സമ്പാദിക്കുന്ന നിരവധി ആളുകളുണ്ട്. പണമുണ്ടാക്കുന്നതിനേക്കാളുപരി നിരവധി പേർ നിങ്ങൾ എഴുതുന്നത് വായിക്കുകയും ചെയ്യും. വായനക്കാരെ ആകർഷിക്കുന്ന തരത്തിലുള്ള ഉള്ളടക്കം ആയിരിക്കണം എന്നുമാത്രം.

      ഓൺലൈനായി സാധനങ്ങൾ വിൽക്കാം

      ഓൺലൈനായി സാധനങ്ങൾ വിൽക്കാം

      ഓൺലൈനായി നിങ്ങൾക്ക് എന്ത് സാധനവും വിൽക്കാനാകും. ഷോപ്പിഫി പോലുള്ള സൈറ്റുകൾ വഴി നിങ്ങളുടെ സ്വന്തം ഇ-സ്റ്റോർ പോലും തുറക്കാൻ കഴിയും. നിങ്ങളുടെ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ ലിസ്റ്റു ചെയ്ത് കഴിഞ്ഞാൽ, പിന്നീട് ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനായി ഫേസ്ബുക്കിലൂടെയും മറ്റും പരസ്യങ്ങൾ നൽകാം. ഇതുവഴി നിങ്ങൾക്ക് ഉപഭോക്താക്കളെ ലഭിക്കും.

malayalam.goodreturns.in

English summary

How to Earn a Side Income Without Leaving Your Job

You can not earn money without solving a problem. And you need a skill to solve someone’s problem. Don’t get disappointed if you can’t figure out your skill that can be sold on the internet.
Story first published: Tuesday, July 31, 2018, 14:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X