നാളെ ഉച്ചകഴിഞ്ഞ് 2.30നു മൂന്നാമത്തെ ദ്വൈമാസ വായ്പാനയ അവലോകനം പുറത്തിറക്കും.
റിസർവ് ബാങ്കിന്റെ വായ്പാനയ കമ്മിറ്റി യോഗം ആരംഭിച്ചു. നാളെ ഉച്ചകഴിഞ്ഞ് 2.30നു മൂന്നാമത്തെ ദ്വൈമാസ വായ്പാനയ അവലോകനം പുറത്തിറക്കും.
ഇത്തവണ അടിസ്ഥാന പലിശ നിരക്കായ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ജൂണിൽ റിപ്പോ നിരക്ക് കാൽ ശതമാനം വർദ്ധിപ്പിച്ചിരുന്നു. നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റശേഷമുള്ള ആദ്യത്തെ നിരക്കു വർദ്ധനവായിരുന്നു അത്.

അതായത് നാല് വർഷത്തിന് ശേഷമാണ് റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തുന്നത്. 2014 ജനുവരിക്കു ശേഷം റിസർവ് ബാങ്ക് പലിശ നിരക്ക് വർദ്ധിപ്പിച്ചിരുന്നില്ല. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവും രൂപയുടെ മൂല്യത്തിലുള്ള ഇടിവും പണപ്പെരുപ്പത്തിലെ വർദ്ധനവുമാണ് ജൂണിൽ പലിശ നിരക്ക് ഉയരാൻ പ്രധാന കാരണമായത്.
നാളെയും കാൽ ശതമാനം വർധിപ്പിച്ചാൽ 6.5 ശതമാനമാകും റിപ്പോ നിരക്ക്. ഇപ്പോൾ കൂട്ടിയില്ലെങ്കിൽ പിന്നെ ഈ വർഷം വർദ്ധനവ് ഉണ്ടാകാൻ സാധ്യതയില്ലെന്നും വിദഗ്ധർ പറയുന്നു. എന്നാൽ നിരക്കു വർദ്ധനവ് അടുത്ത യോഗത്തിലേ ഉണ്ടാകൂ എന്ന അഭിപ്രായക്കാരുമുണ്ട്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
