ദുബായിൽ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനിയർ പ്രമോഷൻ നറുക്കെടുപ്പിൽ മലയാളിക്ക് 6.85 കോടി രൂപയുടെ സമ്മാനം.
ദുബായിൽ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനിയർ പ്രമോഷൻ നറുക്കെടുപ്പിൽ മലയാളിക്ക് 6.85 കോടി രൂപയുടെ സമ്മാനം. കുവൈത്തിൽ ജോലി ചെയ്യുന്ന സന്ദീപ് മേനോനാണ് 132-ാമത് നറുക്കെടുപ്പിൽ 6.85 കോടി രൂപ ( 10 ലക്ഷം യുഎസ് ഡോളർ) സമ്മാനമായി ലഭിച്ചത്.
ഭാഗ്യം വന്ന വഴി
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് സന്ദീപ് മേനോൻ ലോട്ടറി ടിക്കറ്റ് വാങ്ങിയത്. 277 സീരീസിലെ 2095 എന്ന നമ്പറിലാണ് ഭാഗ്യ ദേവത സന്ദീപിനെ തേടിയെത്തിയത്. മുമ്പും ഒാൺലൈൻ വഴി ഡ്യൂട്ടി ഫ്രീ ടിക്കറ്റുകൾ വാങ്ങിയിട്ടുണ്ട്. എന്നാൽ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു സമ്മാനം ലഭിക്കുന്നതെന്ന് സന്ദീപ് പറഞ്ഞു.
ഏറ്റവും കൂടുതൽ സമ്മാനം ഇന്ത്യക്കാർക്ക്
ദുബായ്, അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിൽ ഏറ്റവും കൂടുതൽ സമ്മാനം വാങ്ങിയിട്ടുള്ളത് മലയാളികളടക്കമുള്ള ഇന്ത്യക്കാർക്കാണ്. നറുക്കെടുപ്പിന്റെ സർപ്രൈസ് പ്രെമോഷനിൽ രണ്ടു പേർക്ക് ആഡംബര കാറും ബൈക്കും സമ്മാനമായി ലഭിച്ചു. ഇതിൽ ഒരാളും ഇന്ത്യക്കാരിയായിരുന്നു.
ബിഎംഡബ്യു ബൈക്ക് ഇന്ത്യക്കാരിക്ക്
ദുബായിൽ ജീവിക്കുന്ന ശാന്തി ബോസിനാണ് ബിഎംഡബ്യു ആർ 9 ടി സ്ക്രാംബ്ലർ ബൈക്ക് സമ്മാനമായി ലഭിച്ചത്. 341 സീരീസിലെ 0809 എന്ന നമ്പറിനാണ് ഈ സമ്മാനം ലഭിച്ചത്.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications