ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം അനിശ്ചിതത്വത്തിലെന്ന് സൂചന.
ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം അനിശ്ചിതത്വത്തിലെന്ന് സൂചന. ലയനത്തിനായി റിസർവ് ബാങ്ക് പറയുന്ന നിബന്ധനകൾ പൂർത്തീകരിക്കാനാകാത്തതാണ് നിലവിലെ പ്രതിസന്ധികൾക്ക് കാരണം. കൂടാതെ സംസ്ഥാന സഹകരണ ബാങ്കിന്റെ സാമ്പത്തിക ബാധ്യതയാണ് മറ്റൊരു തടസ്സം.
സർക്കാരിന്റെ പ്രതീക്ഷ
എന്നാൽ കേരള ബാങ്കിന്റെ പ്രഖ്യാപനം 17നു മുമ്പ് അതായത് ചിങ്ങം ഒന്നിന് മുമ്പ് നടത്താൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കേരള ബാങ്ക് എന്നാണു ചുരുക്കപ്പേരിൽ അറിയപ്പെടുകയെങ്കിലും ബാങ്കിന്റെ യഥാർഥ നാമം കേരള സഹകരണ ബാങ്ക് എന്നായിരിക്കും.
നബാർഡിന്റെ സംശയങ്ങൾ
നബാര്‍ഡ് മുന്നോട്ടു വച്ച നിര്‍ദേശങ്ങളും റിസര്‍വ് ബാങ്കിന്റെ സംശയങ്ങളുമാണ് കേരളാബാങ്ക് രൂപീകരണത്തില്‍ ആശങ്ക പടർത്തിയിരിക്കുന്നത്. സംസ്ഥാന സഹകരണ ബാങ്കിന് നബാർഡ് കോടികളുടെ വായ്പ നൽകിയിട്ടുണ്ട്. ഇവ കേരള ബാങ്കുമായി ലയിപ്പിക്കുന്നതോടെ വായ്പയുടെ ബാധ്യത ആര് ഏറ്റെടുക്കുമെന്നാണ് നബാർഡ് റിസർവ് ബാങ്കിനോട് ചോദിക്കുന്നത്.
ആർബിഐയുടെ പ്രത്യേകം ലൈസൻസ്
ലയനത്തിനുള്ള അനുമതി കിട്ടിയാലും പ്രവാസി നിക്ഷേപം സ്വീകരിക്കൽ , എടിഎം ശൃംഖല, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവയ്ക്കും ആർബിഐയുടെ പ്രത്യേകം ലൈസൻസുകൾ വേണം. എന്നാൽ ആർബിഐ അനുമതി ഉടൻ ലഭിക്കുമെന്നുമാണ് സഹകരണ വകുപ്പിന്റെ പ്രതികരണം.
നബാര്‍ഡിന്റെ ഉപാധികൾ
താഴെ പറയുന്നവയാണ് നബാർഡ് മുന്നോട്ട് വച്ചിരിക്കുന്ന പ്രധാന ഉപാധികൾ
- ജില്ലാ ബാങ്കുകളുടെ ശാഖകള്‍ കേരള ബാങ്കിന്റേതാക്കി മാറ്റണമെങ്കില്‍ ബാങ്കിംഗ് റെഗുലേഷന് ആക്ട് പാലിച്ചിരിക്കണം
- ലയന വിശദാംശങ്ങള്‍ ഇടപാടുകാരെ നോട്ടിസിലൂടെ അറിയിക്കണം
- ലയന ശേഷം ആറ് മാസത്തിനുള്ളില്‍ എല്ലാ ഇടപാടുകാര്‍ക്കും കെവൈസി ഉറപ്പു വരുത്തണം
- ജില്ലാ ബാങ്കുകളിലെ ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, മറ്റ് വ്യക്തികള്‍ എന്നിവരുടെ പേരുകളിലുള്ള കേസുകളുടെ വിവരം സംസ്ഥാന സഹകരണ ബാങ്ക്, ആര്‍ബിഐ യ്ക്ക് റിപ്പോര്‍ട്ട് ചെയ്യണം.
- ഭരണസമിതി അംഗങ്ങള്‍, സിഇഒ, പ്രൊഫഷണല്‍ ഡയറക്ടര്‍മാര്‍ എന്നിവരെ നിയമിക്കുന്നതിന് നബാര്‍ഡിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം
- ജീവനക്കാരുടെ നിയമനത്തിന് റിക്രൂട്ട്മെന്റ് പോളിസി ഉണ്ടാക്കണം
- ലയനത്തിന് മുമ്പും ശേഷവുമുണ്ടാക്കുന്ന ഓഹരിവിലയിലെ മാറ്റം അംഗങ്ങളെ അറിയിക്കണം
- സൈബര്‍ സുരക്ഷ ഉറപ്പു വരുത്തണം
- ലയനത്തിന് മുമ്പും ശേഷവും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ ഓഡിറ്റ് പരിശോധന നടത്തണം
കേരളത്തിന്റെ സ്വന്തം ബാങ്ക്
സഹകരണ ബാങ്കിംഗ് മേഖലയുടെ അടിമുടി മാറ്റമാണ് കേരള ബാങ്ക് എന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ ആശയം ആദ്യം മുന്നോട്ടുവച്ചത്. കേരള ബാങ്ക് രൂപീകരിക്കുന്നതോടെ സർക്കാറിന്റെ പദ്ധതികൾ കേരള ബാങ്കിലൂടെ നടപ്പാക്കാൻ സാധ്യയുണ്ടെന്നാണ് സൂചന. കൂടാതെ സ്വകാര്യ ബാങ്കുകളും മറ്റും ഉയർന്ന സർവ്വീസ് ചാർജ്ജ് ഈടാക്കുമ്പോൾ കേരള ബാങ്ക് കുറഞ്ഞ നിരക്കിലുള്ള സർവ്വീസ് ചാർജ്ജ് ആകും ഈടാക്കുക.
വായ്പകൾ കുറഞ്ഞ പലിശ നിരക്കിൽ
കേരള ബാങ്കിന്റെ ഉപഭോക്താക്കൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാകും. സിംഗിൽ മാനേജ്മെന്റ് സിസ്റ്റമായതിനാൽ വായ്പകളും മറ്റും വളരെ വേഗം അനുവദിച്ച് കിട്ടും.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications