തുടർച്ചയായ രണ്ടാം തവണയും റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ 25 ബേസിസ് പോയിന്റ് ഉയർന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൂന്നാമത്തെ ദ്വൈമാസ വായ്പാ നയം പ്രഖ്യാപിച്ചു. തുടർച്ചയായ രണ്ടാം തവണയും റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ 25 ബേസിസ് പോയിന്റ് ഉയർന്നു. നിലവിലെ റിപ്പോ നിരക്ക് 6.25 ശതമാനമായിരുന്നു. ഇത് 6.5 ശതമാനമായാണ് ഉയർത്തിയത്.
ആറ് പേരടങ്ങുന്ന വായ്പാനയ കമ്മറ്റി അംഗങ്ങളിൽ 5 പേർ നിരക്കു വർദ്ധനവിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ ബാങ്കുകളിൽ നിന്നുള്ള വായ്പയ്ക്ക് വരും ദിവസങ്ങളിൽ പലിശ കൂടും. കൂടാതെ നിക്ഷേപ പലിശ നിരക്കിലും വർദ്ധനവുണ്ടാകും.

2014 ജനുവരിക്കു ശേഷം റിസർവ് ബാങ്ക് പലിശ നിരക്ക് വർദ്ധിപ്പിച്ചിരുന്നില്ല. നാല് വർഷത്തിന് ശേഷം ജൂണിൽ നടന്ന വായ്പാനയ പ്രഖ്യാപനത്തിലാണ് റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തിയത്. കഴിഞ്ഞ തവണയും 25 ബേസിസ് പോയിന്റ് തന്നെയാണ് ഉയർത്തിയത്.
റിപ്പോ നിരക്ക് ഇത്തവണ വർദ്ധിപ്പിച്ചില്ലെങ്കിൽ പിന്നെ ഈ വർഷം വർദ്ധനവ് ഉണ്ടാകാൻ സാധ്യതയില്ലെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം. എന്നാൽ നിരക്കു വർദ്ധനവ് അടുത്ത യോഗത്തിലേ ഉണ്ടാകൂ എന്ന അഭിപ്രായക്കാരുമുണ്ടായിരുന്നു.
malayalam.goodreturns.in
More From GoodReturns

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications