ഓൺലൈൻ ബിസിനസ് ആരംഭിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ; ഇല്ലെങ്കിൽ നഷ്ടം ഉറപ്പ്

ഓൺലൈൻ ബിസിനസ് ആരംഭിക്കും മുമ്പ് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓൺലൈൻ ബിസിനസുകൾ ആരംഭിക്കുന്നവരും ആരംഭിക്കാൻ താത്പര്യമുള്ളവരും ഇന്ന് നിരവധിയാണ്. എന്നാൽ ബിസിനസ് ആരംഭിക്കും മുമ്പ് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇല്ലെങ്കിൽ നഷ്ട്ടം ഉറപ്പ്.

 

ഉത്പന്നം തീരുമാനിക്കുക

ഉത്പന്നം തീരുമാനിക്കുക

നിങ്ങൾ എന്ത് ഉത്പന്നമാണ് ഓൺലൈൻ വഴി വിൽക്കാൻ പോകുന്നതെന്ന് ആദ്യം തീരുമാനിക്കുക. കൂടാതെ ഏത് തരം ഉപഭോക്താക്കൾക്കാണ് ഉത്പന്നം എത്തിക്കേണ്ടത് എന്ന ധാരണയും ഉണ്ടായിരിക്കണം. കാരണം വിപണിയെക്കുറിച്ചും ഉത്പന്നത്തെക്കുറിച്ചും സംരംഭകന് മികച്ച ധാരണയുണ്ടായിരിക്കണം.

പേര് തിരഞ്ഞെടുക്കുക

പേര് തിരഞ്ഞെടുക്കുക

തുടങ്ങാൻ പോകുന്ന സംരംഭത്തിന് മികച്ച പേര് തിരഞ്ഞെടുക്കുക എന്നതാണ് അടുത്ത കടമ്പ. ഉപഭോക്താവിന്റെ മനസ്സിൽ തങ്ങി നിൽക്കുന്ന പേരാകണം തിരഞ്ഞെടുക്കേണ്ടത്.

ബിസിനസ് നടത്താവുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകൾ

ബിസിനസ് നടത്താവുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകൾ

ബിസിനസ് നടത്താൻ സാധിക്കുന്ന പ്രധാന ഓൺലൈൻ പ്ലാറ്റ്ഫോമുകളാണ് ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവ. ഫേസ്ബുക്ക് വഴിയാണ് ബിസിനസ് നടത്താൻ ആഗ്രഹിക്കുന്നതെങ്കിൽ ആദ്യം ചെയ്യേണ്ടത് ഒരു ഫേസ്ബുക്ക് പേജ് ഉണ്ടാക്കുക എന്നതാണ്. ഇൻസ്റ്റഗ്രാം വഴിയാണെങ്കിൽ ഇൻസ്റ്റാഗ്രാമിൽ ഒരു അക്കൌണ്ട് വേണം.

ഫേസ്ബുക്ക് പേജ് ഉണ്ടാക്കുന്നതിന് മുമ്പ്

ഫേസ്ബുക്ക് പേജ് ഉണ്ടാക്കുന്നതിന് മുമ്പ്

ഫേസ്ബുക്ക് പേജ് ഉണ്ടാക്കുന്നതിന് മുമ്പ് താഴെ പറയുന്ന കാര്യങ്ങൾ ഉണ്ടെന്ന് ഉറപ്പു വരുത്തുക.

  • ഇ - മെയിൽ ഐഡി
  • മൊബൈൽ നമ്പർ
  • ബാങ്ക് അക്കൌണ്ട്
  • ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    • ഉത്പന്നങ്ങളുടെ ഓർഡറുകൾ ഫേസ്ബുക്ക് ഇൻബോക്സിൽ സ്വീകരിക്കുന്നതാണ് നല്ലത്. 
    • ഫോൺ നമ്പർ പേജിൽ നൽകണമെന്നില്ല
    • അക്കൌണ്ടിൽ പണം വന്നതിന് ശേഷം ഉത്പന്നം ഡെലിവർ ചെയ്യുക
    • വെബ്സൈറ്റ് വഴി വിപണനം

      വെബ്സൈറ്റ് വഴി വിപണനം

      സ്വന്തമായി വെബ്സൈറ്റ് ആരംഭിച്ച് വിപണനം നടത്തുന്നത് ഒരു കമ്പനി ആരംഭിക്കുന്നതിന് തുല്യമാണ്. ഓൺലൈൻ വഴി മാത്രമാണ് വിപണനം നടത്തുന്നതെങ്കിലും കമ്പനി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. വെബ്സൈറ്റ് നിർമ്മിക്കുന്നതിനായി ഡെലവപ്പർമാരുടെ സഹായം തേടാവുന്നതാണ്.

      ആവശ്യമായ കാര്യങ്ങൾ

      ആവശ്യമായ കാര്യങ്ങൾ

      • കൃത്യമായ അഡ്രസ്
      • ഫോൺ നമ്പർ
      • ഇ - മെയിൽ ഐഡി
      • ബാങ്ക് അക്കൌണ്ട്
      • ജിഎസ്ടി രജിസ്ട്രേഷൻ

        ജിഎസ്ടി രജിസ്ട്രേഷൻ

        ഉത്പന്നങ്ങളുടെ വിറ്റുവരവ് നിശ്ചിത പരിധി കഴിഞ്ഞാൽ ജിഎസ്ടി രജിസ്ട്രേഷൻ ആവശ്യമാണ്. ഭക്ഷ്യ ഉത്പന്നങ്ങളാണെങ്കിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ രജിസ്ട്രേഷനും വേണം.

malayalam.goodreturns.in

English summary

Mistakes to Avoid When Starting an Online Business

Starting an online business begins with filling a need and building credibility, but the factors that go into making your online business a smashing success don’t stop there.
Story first published: Friday, August 3, 2018, 14:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X