നിങ്ങൾ സേവ് ചെയ്യാതെ നിങ്ങളുടെ മൊബൈൽ ഫോണിൽ യുഐഡിഎഐയുടെ ഹെൽപ്പ് ലൈൻ നമ്പറുണ്ടോ?
നിങ്ങൾ സേവ് ചെയ്യാതെ നിങ്ങളുടെ മൊബൈൽ ഫോണിൽ യുഐഡിഎഐയുടെ ഹെൽപ്പ് ലൈൻ നമ്പറുണ്ടോ? പലരുടെയും ഫോണുകളിൽ ഇത്തരത്തിൽ നമ്പർ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇത് ആധാർ അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം നൽകിയതല്ലെന്നും തങ്ങൾക്ക് പറ്റിയ പിഴവാണെന്നും ഗൂഗിൾ.
യഥാർത്ഥ നമ്പർ
1800-300-1947 എന്ന നമ്പറാണ് ആധാർ അതോറിറ്റി അറിയാതെ യുഐഡിഎഐ ഹെൽപ്പ് ലൈൻ നമ്പർ എന്ന പേരിൽ ഫോൺ കോണ്ടാക്ടുകളിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ 1947 എന്ന നമ്പറാണ് യുഐഡിഎഐയുടെ സഹായ നമ്പറെന്നും ഇത് രണ്ടു വർഷത്തിലേറെയായി പ്രവർത്തനക്ഷമമാണെന്നും യുഐഡിഎഐ അധികൃതർ വ്യക്തമാക്കി.
ഗൂഗിളിന്റെ വിശദീകരണം
2014 മുതലാണ് രാജ്യത്തെ വിവിധ മൊബൈൽ ഫോണുകളിൽ 1800-300-1947 എന്ന ടോൾഫ്രീ നമ്പർ പ്രത്യക്ഷപ്പെട്ടത്. കോഡിങ്ങിലെ ചില അശ്രദ്ധ കാരണമാണ് ആധാർ സഹായ നമ്പർ ഇത്തരത്തിൽ ഫോണുകളിലെത്തിയതെന്ന് ഗൂഗിൾ ഔദ്യോഗിക ഇ-മെയിലിലൂടെ അറിയിച്ചു.
ഐഫോണിലും നമ്പർ
ജിമെയിലിലെ കോൺടാക്ട് വിവരങ്ങൾ ഐഫോണിലേക്ക് മാറ്റിയ ഫോണുകളിലും ഇൗ നമ്പർ ഉൾപ്പെട്ടിരിക്കാമെന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. യുഐഡിഎഐയുടെ സഹായ നമ്പർ ഫോണുകളിൽ പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ച് മുമ്പും യുഐഡിഎഐ രംഗത്തെത്തിയിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
