രാജ്യം എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ പോകുന്ന വേളയിൽ ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് സൈറ്റുകൾ വമ്പൻ ഓഫറുകളുമായി രംഗത്ത്.
രാജ്യം എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ പോകുന്ന വേളയിൽ ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് സൈറ്റുകൾ വമ്പൻ ഓഫറുകളുമായി രംഗത്ത്. ആമസോൺ ഫ്രീഡം സെയില്‍ എന്നും ഫ്ലിപ്കാർട്ട് ബിഗ് ഫ്രീം സെയിൽ എന്ന പേരിലുമാണ് വിൽപ്പന ആരംഭിക്കുന്നത്.
ഫ്രീഡം സെയില്‍
ആഗസ്റ്റ് 9 മുതല്‍ 12 വരെയാണ് ആമസോണിൽ ഫ്രീഡം സെയില്‍ നടക്കുക. സ്മാര്‍ട്ട് ഫോണ്‍, അനുബന്ധ ഉപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, വസ്ത്രം എന്നിവയ്ക്ക് വന്‍ ഓഫറുകളാണ് ഈ സമയത്ത് ആമസോണ്‍ നല്‍കുന്നത്.
സ്മാർട്ട്ഫോണുകൾക്ക് വൻ കിഴിവ്
വണ്‍പ്ലസ് 6, മോട്ടോ ജി6, നോക്കിയ6, ഹോണര്‍ 7സി എന്നീ മുന്‍നിര ബ്രാൻഡുകള്‍ക്ക് വമ്പൻ ഓഫറുകളാണ് ലഭിക്കുക. ഇന്‍സ്റ്റന്‍റ് ക്യാഷ്ബാക്ക്, എക്സേഞ്ച് ഓഫര്‍, നോ കോസ്റ്റ് ഇഎംഐ എന്നിവയും വിവിധ ബ്രാൻഡുകള്‍ക്ക് ലഭിക്കും.
ദി ബിഗ് ഫ്രീഡം സെയിൽ
ദി ബിഗ് ഫ്രീഡം സെയിൽ എന്ന പേരിൽ ഓഗസ്റ് 10 മുതൽ 12 വരെയാണ് ഫ്ലിപ്കാർട്ടിൽ ഓഫർ കാലാവധി. സ്മാർട്ട്ഫോണുകൾ, ടിവി, ലാപ്‌ടോപ്പുകൾ തുടങ്ങി പല വിവിധ സാധനങ്ങൾക്ക് ഓഫറുകൾ ലഭ്യമാകും.
ഫ്ലിപ്കാർട്ടിലും സ്മാർട്ട്ഫോണിന് കിഴിവ്
30 ശതമാനം വരെ കിഴിവിലാണ് ഫ്ലിപ്കാർട്ടിൽ സ്മാർട്ട്ഫോണുകൾ ലഭ്യമാകുക. ഇതിൽ സാംസങ് ഈയടുത്ത് ഇറക്കിയ ഗാലക്‌സി ഓൺ മാക്സ് മോഡൽ മികച്ച കിഴിവുകളോടെ ലഭ്യമാകും എന്നതും എടുത്തുപറയേണ്ട ഒന്നാണ്.
ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് കിഴിവ്
ആമസോണിൽ എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പ് ചെയ്യുന്നവര്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്‍റ് ഡിസ്ക്കൗണ്ട് ലഭിക്കും. ഫ്ലിപ്കാർട്ടിൽ എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉള്ള ആളുകൾക്കാണ് 10 ശതമാനം കിഴിവ് നൽകുന്നത്. കൂടാതെ സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കും. ഫ്ലിപ്കാർട്ട് ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർക്ക് 6000 രൂപയോളം വരുന്ന ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള അവസരവുമുണ്ട്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications