ടിക്കറ്റ് നിരക്കുകളില്‍ വമ്പൻ ഓഫർ പ്രഖ്യാപിച്ച് ഇന്ത്യയിലെ പ്രമുഖ എയര്‍ലൈനായ ഗോ എയര്‍ രംഗത്ത്. 1,099രൂപയുടെ വിമാന ടിക്കറ്റാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ടിക്കറ്റ് നിരക്കുകളില്‍ വമ്പൻ ഓഫർ പ്രഖ്യാപിച്ച് ഇന്ത്യയിലെ പ്രമുഖ എയര്‍ലൈനായ ഗോ എയര്‍ രംഗത്ത്. 1,099രൂപയുടെ വിമാന ടിക്കറ്റാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഗോ ജിആർ8 ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായാണ് ഓഫർ നിരക്കിൽ ടിക്കറ്റുകൾ നൽകുന്നത്.
10 ലക്ഷത്തോളം സീറ്റുകൾ
പത്തുലക്ഷത്തോളം സീറ്റുകളാണ് ഓഫർ നിരക്കില്‍ വില്‍ക്കുന്നത്. ഓഗസ്റ്റ് നാലിന് ആരംഭിച്ച ടിക്കറ്റ് വിൽപ്പന ഒന്‍പതിന് അവസാനിക്കും. ഡിസംബര്‍ 31 വരെയുള്ള യാത്രകള്‍ക്കാണ് ഈ നിരക്ക് ബാധകമാകുന്നത്.
പേടിഎം വഴി ബുക്ക് ചെയ്താൽ
പേടിഎം വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ച് ശതമാനം എക്സ്ട്രാ ക്യാഷ് ബാക്കും ലഭിക്കും. 250 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കാനുള്ള അവസരമാണ് ഇതുവഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.
മറ്റ് ഓഫറുകൾ
ഗോ എയര്‍ വെബ്സൈറ്റിലൂടെയോ, മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 3000രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ നേടാനുള്ള അവസരവുമുണ്ട്. മിന്ത്ര ആപ്പിലൂടെയുള്ള ബുക്കിംഗുകളില്‍ 750 രൂപ ഡിസ്കൗണ്ട് ലഭിക്കും.
സർവ്വീസുകൾ
ഡല്‍ഹി, ഗോവ, ബംഗളൂരു, ശ്രീനഗര്‍, ലക്നൗ, മുംബൈ അടക്കം 23 ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന ഗോ എയര്‍ നിലവില്‍ ആഴ്ചയില്‍ 1,544ലധികം ഫ്ളൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.
ജെറ്റ് എയർവെയ്സ് ഓഫർ
ജെറ്റ് എയർവെയ്സിൽ ടിക്കറ്റുകൾക്ക് 30 ശതമാനം ഡിസ്കൗണ്ട് നൽകുന്നുണ്ട്. യുറോപ്പ് ഓൺ സെയിൽ സ്കീമിന് കീഴിലാണ് കമ്പനി ടിക്കറ്റുകൾക്ക് 30 ശതമാനം കിഴിവ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 2018 ഓഗസ്റ്റ് 17 വരെ ഡിസ്കൗണ്ട് നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
