പൈലറ്റുമാരും, കമാൻഡർമാരും ഉൾപ്പെടെയുള്ള ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്നാണ് നോൺ-മാനേജ്മെൻറ് ജീവനക്കാരുടെ ശമ്പളം കുറയ്ക്കേണ്ടന്ന് അധികൃതർ തീരുമാനിച്ചത്.
ജെറ്റ് എയർവെയ്സ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കില്ല. പൈലറ്റുമാരും, കമാൻഡർമാരും ഉൾപ്പെടെയുള്ള ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്നാണ് നോൺ-മാനേജ്മെൻറ് ജീവനക്കാരുടെ ശമ്പളം കുറയ്ക്കേണ്ടന്ന് അധികൃതർ തീരുമാനിച്ചത്. വെള്ളിയാഴ്ച ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചെയർമാൻ നരേഷ് ഗോയൽ ഇക്കാര്യം അറിയിച്ചത്.
വർദ്ധിച്ചു വരുന്ന ക്രൂഡ് ഓയിൽ വിലയും രൂപയുടെ വിലയിടിവും കാരണം എയർലൈൻസിന്റെ പ്രവർത്തന ചെലവ് വർദ്ധിക്കുകയാണെന്നും അതിനാൽ ജീവനക്കാരുടെ ശമ്പളം 25 ശതമാനം വരെ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്നുമാണ് കമ്പനി കഴിഞ്ഞ ആഴ്ച്ച വ്യക്തമാക്കിയിരുന്നത്. അതായത് വർഷം 12 ലക്ഷം ശമ്പളം ലഭിക്കുന്നവർക്ക് അഞ്ച് ശതമാനവും വർഷം ഒരു കോടി ലഭിക്കുന്നവർക്ക് 25 ശതമാനവും കുറവ് വരുത്തുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്.

എന്നാൽ തീരുമാനം മാറ്റിയതോടെ വെള്ളിയാഴ്ച്ച തന്നെ ജീവനക്കാർക്ക് മുഴുവൻ ശമ്പളവും ലഭിച്ചു. ജെറ്റ് എയർവെയ്സിന്റെ മുൻനിര മാനേജ്മെന്റ് അംഗങ്ങളുടെ ശമ്പളം കമ്പനി വെട്ടിക്കുറച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 350 ജൂനിയർ പൈലറ്റുമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കമ്പനി കുറച്ചിരുന്നു. ഇവരുടെ ശമ്പളം 30 ശതമാനമാണ് കുറച്ചത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
