നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് പുതിയ ലോഗോ പുറത്തിറക്കി

ഇന്ത്യയിലെ വലിയ ഓഹരി വിപണിയായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് പുതിയ ലോഗോ പുറത്തിറക്കി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ വലിയ ഓഹരി വിപണിയായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് പുതിയ ലോഗോ പുറത്തിറക്കി. 25 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ലോഗോ പുറത്തിറക്കിയത്. മഞ്ഞ, ചുവപ്പ്, നീല എന്നീ നിറങ്ങൾ അടങ്ങിയതാണ് പുതിയ ലോഗോ.

 

സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഡൽഹിയിൽ ഇന്ന് നടന്ന ചടങ്ങിലാണ് പുതിയ ലോഗോ പ്രകാശനം ചെയ്തത്. ലോഗോയിലെ നിറങ്ങൾ ബിസിനസിന്റെ വിവിധ മേഖലകളെയാണ് പ്രതിനിധീകരിക്കുന്നതെന്ന് എൻഎസ്ഇ വ്യക്തമാക്കി.

 
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് പുതിയ ലോഗോ പുറത്തിറക്കി

ചുവപ്പ് ബിസിനസിന്റെ കരുത്തേറിയ അടിത്തറയെയും മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങൾ സമൃദ്ധിയുടെ പുഷ്പങ്ങളെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. മാരിഗോൾഡ് നന്മയ്ക്കുള്ളതാണ്. ലോഗോയിലെ നീല നിറത്തിലുള്ള ത്രികോണം ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളാണ് സൂചിപ്പിക്കുന്നതെന്നും എൻഎസ്ഇ പറഞ്ഞു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, നീതി ആയോഗ് ഡെപ്യൂട്ടി ചെയർമാൻ രാജീവ് കുമാർ, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എൻഎസ്ഇ ആദ്യമായി പ്രവർത്തനം ആരംഭിച്ചപ്പോൾ ഡോ. മൻമോഹൻ സിംഗായിരുന്നു ധനമന്ത്രി.

malayalam.goodreturns.in

English summary

NSE unveils new logo

To mark 25 years of its existence, the National Stock Exchange of India (NSE) on Wednesday unveiled a new logo, shedding the age-old brown patch and adding dashes of marigold, yellow, red and blue, symbolising integrity, excellence, trust and commitment.
Story first published: Wednesday, August 8, 2018, 15:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X