പെട്രോൾ പമ്പുകളിൽ പേടിഎം ഉപയോഗിക്കുന്നതു വഴി നേടാം 7500 രൂപ ക്യാഷ്ബാക്ക്.
പെട്രോൾ പമ്പുകളിൽ പേടിഎം ഉപയോഗിക്കുന്നതു വഴി നേടാം 7500 രൂപ ക്യാഷ്ബാക്ക്. പമ്പുകളിൽ കുറഞ്ഞത് 50 രൂപയുടെ വരെ ഇടപാടുകൾ നടത്തുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. 2018 ഓഗസ്റ്റ് 1 മുതൽ 2019 ജനുവരി 31 വരെയാണ് ഓഫറിന്റെ കാലാവധി. തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ നടത്തുന്ന ഓരോ ഇടപാടിനും ലഭിക്കുന്ന ഓഫറുകൾ താഴെ പറയുന്ന രീതിയിലാണ്.
ഒന്ന്
പേടിഎം വഴിയുള്ള പെട്രോൾ പമ്പനിലെ ആദ്യ ഇടപാടിന് 50 രൂപയാണ് ക്യാഷ്ബാക്ക് ലഭിക്കുക. ഇലക്ട്രിസിറ്റി ബിൽ അടയ്ക്കുമ്പോൾ ഈ 50 രൂപ ക്യാഷ് ബാക്ക് ഉപയോഗിക്കാവുന്നതാണ്. PETROLBIJLI എന്നതാണ് പ്രൊമോ കോഡ്.
രണ്ട്
രണ്ടാമത്തെ ഇടപാടിന് 100 രൂപയാണ് ക്യാഷ്ബാക്ക് ലഭിക്കുക. ഈ തുക സിനിമ ടിക്കറ്റിൽ 100 രൂപയുടെ ഇളവ് നിങ്ങൾക്ക് നൽകും. PETROL100 എന്നതാണ് ഈ ഓഫർ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രൊമോ കോഡ്. എന്നാൽ കുറഞ്ഞത് രണ്ട് ടിക്കറ്റ് എങ്കിലും ബുക്ക് ചെയ്യുന്നവർക്കേ ഈ ഓഫർ ലഭിക്കൂ.
മൂന്ന്
മൂന്നാമാത്തെ ഇടപാടിന് 350 രൂപ ക്യാഷ്ബാക്ക് ലഭിക്കും. പേടിഎം വഴി ഓയോ റൂം ബുക്ക് ചെയ്യുമ്പോൾ PETROL350 എന്ന പ്രൊമോ കോഡ് ഉപയോഗിച്ചാൽ 350 രൂപ നിങ്ങൾക്ക് ലാഭിക്കാം.
നാല്
നാലാമത്തെ ഇടപാടിന് 25 രൂപയാണ് ക്യാഷ്ബാക്ക് ലഭിക്കുക. പേടിഎം ഉപയോഗിച്ച് DTH റീചാർജ് ചെയ്യുമ്പോൾ ഈ 25 രൂപ ക്യാഷ്ബാക്ക് ഉപയോഗപ്പെടുത്താം. PETROLDTH എന്നതാണ് പ്രൊമോ കോഡ്.
അഞ്ച്
അഞ്ചാമത്തെ ഇടപാടിന് 200 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഇതും സിനിമ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴാണ് ഉപയോഗിക്കാനാകുക. PETROL200 എന്ന കോഡ് ഉപയോഗിച്ച് കുറഞ്ഞത് രണ്ട് ടിക്കറ്റെങ്കിലും ബുക്ക് ചെയ്യുമ്പോൾ ഈ ഓഫർ ഉപയോഗപ്പെടുത്താവുന്നതാണ്.
ആറ്
ആറാമത്തെ ഇടപാടിന് 25 രൂപയാണ് ക്യാഷ്ബാക്ക് ലഭിക്കുക. QR കോഡ് സ്കാൻ ചെയ്ത് നടത്തുന്ന പേയ്മെന്റുകൾക്ക് ഈ ഓഫർ ഉപയോഗിക്കാവുന്നതാണ്.
പത്ത്
പത്താമത്തെ ഇടപാടിന് 1350 രൂപയാണ് ക്യാഷ്ബാക്ക് ലഭിക്കുക. ഇത് കാലാവധിയ്ക്ക് മുമ്പ് രണ്ട് തവണ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഉപയോഗിക്കാം. കൂടാതെ ബസ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 125 രൂപ ഇളവും ഇതുവഴി ലഭിക്കും.
48 മണിക്കൂറിനുള്ളിൽ
പെട്രോൾ പമ്പുകളിലെ ഇടപാടിന് ശേഷം 48 മണിക്കൂറിനുള്ളിൽ ക്യാഷ്ബാക്ക് നിങ്ങളുടെ പേടിഎം വാലറ്റിൽ ക്രെഡിറ്റ് ചെയ്യപ്പെടും. Paytm ഉപയോഗിച്ച് പെട്രോൾ പമ്പിൽ നിങ്ങളുടെ ആദ്യ ഇടപാട് നടത്തുമ്പോൾ നിങ്ങൾക്ക് ഒരു എസ്എംഎസ് ലഭിക്കും. 7500 കാഷ്ബാക്ക് ഓഫർ പദ്ധതിയുടെ ഭാഗമാകാനുള്ള ക്ഷണമാണിത്. ഇതിൽ നിങ്ങളുടെ പ്രൊഫൈൽ വിഭാഗത്തിൽ നിന്നും "കാഷ്ബാക്ക് ഓഫറുകൾ" വിഭാഗം തിരഞ്ഞെടുത്തു കഴിഞ്ഞാൽ നിങ്ങൾക്ക് കാഷ്ബാക്ക് ഓഫറിൽ പങ്കെടുക്കാം.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
