ഐകിയ സ്റ്റോ‍ർ ഇന്ത്യയിലുമെത്തി; 200 രൂപയിൽ താഴെയുള്ള 1000ലധികം ഉത്പന്നങ്ങൾ

സ്വീഡിഷ് ഫര്‍ണീച്ചര്‍ റീട്ടെയ്ല്‍ ഭീമനായ ഐകിയ ഒടുവില്‍ ഇന്ത്യയിലെത്തി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വീഡിഷ് ഫര്‍ണീച്ചര്‍ റീട്ടെയ്ല്‍ ഭീമനായ ഐകിയ ഒടുവില്‍ ഇന്ത്യയിലെത്തി. ഇന്ത്യയിലെ ഐകിയയുടെ ആദ്യ സ്റ്റോര്‍ ഹൈദരാബാദിലാണ് ആരംഭിച്ചിരിക്കുന്നത്. ഐകിയ ഇന്ത്യയില്‍ ആരംഭിക്കാനിരിക്കുന്ന 25 റീട്ടെയ്ല്‍ സ്റ്റോറുകളില്‍ ആദ്യത്തേതാണ് ഹൈദരാബാദിലേത്.

വിലക്കുറവും ഗുണമേന്മയും

വിലക്കുറവും ഗുണമേന്മയും

വിലക്കുറവും ഗുണമേന്മയുമാണ് ഫര്‍ണീച്ചറുകളുടെ ആഗോള നിര്‍മ്മാണ - വിതരണക്കാരായ ഐകിയയുടെ പ്രത്യേകത. വളരെ വേഗം അസംബ്ലി ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഫർണീച്ചറുകളുടെ നിർമ്മാണം.

ഹൈദരാബാദിലെ സ്റ്റോ‍ർ

ഹൈദരാബാദിലെ സ്റ്റോ‍ർ

ഹൈദരാബാദില്‍ നാല് ലക്ഷം സ്ക്വയര്‍ ഫീറ്റിലാണ് സ്റ്റോര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആഗോള തലത്തിലെ ഐകിയയുടെ ഏറ്റവും വലിയ സ്റ്റോറാണ് കമ്പനി ഹൈദരാബാദില്‍ ഒരുക്കിയിരിക്കുന്നത്. 7,500ഓളം ഉത്പന്നങ്ങൾ ഇവിടെ ലഭ്യമാണ്. 1000 സീറ്റുളള റെസ്റ്റോറന്‍റ് സംവിധാനവും കമ്പനി സ്റ്റോറിനോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്.

വില 200 രൂപയിൽ താഴെ

വില 200 രൂപയിൽ താഴെ

200 രൂപയില്‍ താഴെയുളള അനേകം ഉല്‍പ്പന്നങ്ങൾ ഐകിയ സ്റ്റോറിൽ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 1000ൽ അധികം ഉത്പന്നങ്ങളുടെ വില 200ൽ താഴെയാണ്. പ്രതിവര്‍ഷം ആറ് മില്യണ്‍ ഉപഭോക്താക്കളെയാണ് ഐകിയ ഇന്ത്യൻ വിപണിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഭാവിയില്‍ ഓണ്‍ലൈന്‍ വിപണന സാധ്യതകളും കമ്പനി ഇന്ത്യയില്‍ നടപ്പാക്കും.

malayalam.goodreturns.in

English summary

Ikea has finally opened in India

It seemed all roads led to India's first IKEA store that opened in Hyderabad on Thursday. Outside was a huge traffic jam and inside people were lapping up a global shopping experience with a local touch.
Story first published: Friday, August 10, 2018, 10:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X