ബജാജ് ഇലക്ട്രിക്കൽസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആനന്ദ് ബജാജ് അന്തരിച്ചു.
ബജാജ് ഇലക്ട്രിക്കൽസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആനന്ദ് ബജാജ് അന്തരിച്ചു. ബജാജ് ഇലക്ട്രിക്കൽസ് ചെയർമാൻ ശേഖർ ബജാജിന്റെ മകനാണ് ഇദ്ദേഹം. 41 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ചത്. ഇന്ന് രാവിലെ 10.30ക്ക് സംസ്ക്കാരം നടത്തി.
ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം 1999ലാണ് ആനന്ദ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് ജോയിന്റ് മാനേജിങ് ഡയറക്ടർ പദവിയിലേക്ക് ഉയർത്തപ്പെട്ട അദ്ദേഹം ആറ് വർഷം ആ തസ്തികയിൽ തുടർന്നു. രണ്ട് മാസം മുമ്പാണ് ഇദ്ദേഹം ബജാജ് ഇലക്ട്രിക്കൽസിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിതനായത്.

ആനന്ദ് ബജാജിന്റെ നേതൃത്വത്തിൽ ബജാജ് ഇലക്ട്രിക്കൽസിന്റെ കീഴിൽ ഗവേഷണത്തിനും വികസനത്തിനും സൗകര്യമൊരുക്കുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി മുംബൈയിൽ ഡിജിറ്റൽ സെന്ററും ആരംഭിച്ചിരുന്നു. ഇന്ത്യൻ മർച്ചന്റ്സ് ചേമ്പറിന്റെ യങ് എന്റർപ്രെണേഴ്സ് വിംഗിലെ അംഗവും ഗ്രീൻപീസ് ഓർഗനൈസേഷന്റെ അംഗവുമായിരുന്നു ഇദ്ദേഹം.
പൂജയാണ് ഭാര്യ, വൻരാജ് ഏക മകനാണ്, കിരൺ ബജാജാണ് അമ്മ.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications