പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഏപ്രിൽ - ജൂൺ ക്വാർട്ടറിൽ 130 കോടി രൂപ ലാഭം നേടി.
പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഏപ്രിൽ - ജൂൺ ക്വാർട്ടറിൽ 130 കോടി രൂപ ലാഭം നേടി. 2017ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ലാഭത്തിൽ 12 ശതമാനമാണ് വളർച്ചയുണ്ടായിരിക്കുന്നത്.
116.58 കോടി രൂപയായിരുന്നു കഴിഞ്ഞ ഏപ്രിൽ - ജൂൺ ത്രൈമാസത്തിലെ ലാഭം. 9567.69 കോടി രൂപയിൽ നിന്ന് വരുമാനം 9908.76 കോടിയിലേക്ക് ഉയർന്നു. ഇതിൽ 8700 .81 കോടി രൂപയും പലിശ ഇനത്തിലാണ്. ജൂൺ മാസം അവസാനിക്കുമ്പോൾ ബാങ്കിന്റെ കിട്ടാക്കടം 50,972 .64 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ട്.

പൊതുവെ പൊതുമേഖലാ ബാങ്കുകൾ ഭീമമായ നഷ്ടം നേരിടുമ്പോഴാണ് യൂണിയൻ ബാങ്ക് ഈ നേട്ടം കൈവരിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏപ്രിൽ - ജൂൺ ഘട്ടത്തിൽ 4876 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 2,006 കോടി രൂപ ലാഭമുണ്ടാക്കിയ സ്ഥാനത്താണ് ഇക്കുറി എസ്ബിഐയ്ക്ക് അതിന്റെ ഇരട്ടിയിലേറെ നഷ്ടം നേരിട്ടത്. ഒരു വര്‍ഷത്തിനിടെ എസ്ബിഐയുടെ കിട്ടാക്കടത്തില്‍ 70 ശതമാനം വര്‍ദ്ധനവുമുണ്ടായി.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
