നിഫ്റ്റി ഇതാദ്യമായി 11,500ന് മുകളില്‍ ക്ലോസ് ചെയ്തു.
നിഫ്റ്റി ഇതാദ്യമായി 11,500ന് മുകളില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് വീണ്ടും 38,000 കടന്നു. ആഗോള വിപണിയിലുണ്ടായ നേട്ടവും, രൂപയുടെ മുല്യത്തിലുണ്ടായ വര്‍ദ്ധനവുമാണ് ഇന്ന് ഓഹരി വിപണിയിലെ റെക്കോർഡ് നേട്ടത്തിന് കാരണം.
ബാങ്ക് ഓഹരികളും ഇന്ന് മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്. സെന്‍സെക്സില്‍ 330.87 പോയന്റിന്റെ നേട്ടമാണുണ്ടായത്. അതായത് 0.87ശതമാനമുയര്‍ന്ന് 38,278.75ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 81 പോയന്റ് ഉയര്‍ന്ന് 11551.80ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1473 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1273 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 190 ഓഹരികൾ മാറ്റമുണ്ടാക്കിയില്ല.

എൽ ആൻഡ് ടിയും ടാറ്റ മോട്ടോഴ്സുമാണ് ഇന്ന് ഏറ്റവും അധികം നേട്ടമുണ്ടാക്കിയ ഓഹരികൾ. കൂടാതെ എന്‍ജിസി, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, വേദാന്ത, ബജാജ് ഓട്ടോ, റിലയന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ, എച്ച്ഡിഎഫ്സി, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
ഇൻഫോസിസ്, മാരുതി സുസുക്കി, ഗെയിൽ തുടങ്ങിയവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ട ഓഹരികൾ. എച്ച്സിഎല്‍ ടെക്, ലുപിന്‍, സിപ്ല, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ഭാരതി എയര്‍ടെല്‍, ടിസിഎസ് തുടങ്ങിയ ഓഹരികളും നഷ്ട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
