എടിഎമ്മുകളിൽ രാത്രി 9ന് ശേഷം പണം നിറക്കില്ല

നഗരപ്രദേശങ്ങളിൽ രാത്രി ഒമ്പത്​ മണിക്ക്​ ശേഷവും ഗ്രാമങ്ങളിൽ ആറ്​ മണിക്ക്​ ശേഷവും എടിഎമ്മുകളിൽ പണം നിറക്കേണ്ടെന്ന്​ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഗരപ്രദേശങ്ങളിൽ രാത്രി ഒമ്പത്​ മണിക്ക്​ ശേഷവും ഗ്രാമങ്ങളിൽ ആറ്​ മണിക്ക്​ ശേഷവും എടിഎമ്മുകളിൽ പണം നിറക്കേണ്ടെന്ന്​ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. പ്രശ്നബാധിത മേഖലകളിൽ പ്രവർത്തിക്കുന്ന എടിഎമ്മുകളിൽ നാല്​ മണിക്ക്​ മുമ്പായി പണം നിറക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

വാനുകൾക്ക് നേരം ആക്രമണം

വാനുകൾക്ക് നേരം ആക്രമണം

എടിഎമ്മുകളിൽ പണം നിറക്കുന്നതിനുള്ള വാനുകൾ അക്രമിക്കപ്പെട്ട സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇതേ തുടർന്നാണ്​ കർശന നിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്​.

2019 ​ഫെബ്രുവരി എട്ടിന്​ മുമ്പ്​

2019 ​ഫെബ്രുവരി എട്ടിന്​ മുമ്പ്​

2019 ​ഫെബ്രുവരി എട്ടിന്​ മുമ്പ്​ പുതിയ നിർദേശം പ്രാവർത്തികമാക്കണമെന്നാണ്​ കേന്ദ്രസർക്കാറിന്‍റെ ഉത്തരവ്​. സ്വകാര്യ ഏജൻസികൾ പണം കൊണ്ടുപോകു​മ്പോൾ ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും നിർദേശമുണ്ട്​.

കാഷ് വാൻ

കാഷ് വാൻ

കാഷ് വാനിൽ കുറഞ്ഞത് അഞ്ചു ദിവസം റെക്കോർഡിംഗ് സൗകര്യമുള്ള ചെറിയ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടാകണം. മുൻവശത്ത് മൂന്നു ക്യാമറകളും കാറിന്റെ പിൻഭാഗത്തും ഉള്ളിലുമായി മറ്റ് കാമറകളും ഉണ്ടായിരിക്കണം. കൂടാതെ പണം കൊണ്ടു പോകുന്ന സംഘത്തിന്റെ ആധാര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ സൂക്ഷിക്കണം. ആയുധ ധാരികളായവരുടെ ആക്രമണമുണ്ടായാല്‍ ചെറുക്കുന്നതിന് പരിശീലനം ലഭിച്ചവര്‍ വാഹനത്തിലുണ്ടാകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

malayalam.goodreturns.in

English summary

No ATM to be refilled after 9 pm

No ATM will be replenished with cash after 9 pm in cities and 6 pm in rural areas from February next year, according to a new directive issued by the Home Ministry.
Story first published: Tuesday, August 21, 2018, 15:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X