സംസ്ഥാനത്തെ ബാങ്കുകൾക്ക് ഈ ആഴ്ച്ച തുടർച്ചയായി നാല് ദിവസമാണ് ബാങ്ക് അവധി.
ബാങ്ക് ഇടപാടുകൾ നടത്താനുള്ളവർ ഒട്ടും വൈകിക്കേണ്ട വേഗം നടത്തിക്കൊള്ളൂ... കാരണം സംസ്ഥാനത്തെ ബാങ്കുകൾക്ക് ഈ ആഴ്ച്ച തുടർച്ചയായി നാല് ദിവസമാണ് ബാങ്ക് അവധി. ഇത് ഉപഭോക്താക്കളെ വലയ്ക്കാൻ സാധ്യതയുണ്ട്. ആഗസ്റ്റ് 24 മുതൽ 27 വരെയാണ് ബാങ്ക് അവധി.
വെള്ളിയാഴ്ച്ച മുതൽ
വെള്ളിയാഴ്ച്ച മുതലാണ് അവധി ആരംഭിക്കുന്നത്. വെള്ളി ഒന്നാം ഓണവും ശനി തിരുവോണവുമാണ്. ഈ രണ്ട് ദിവസങ്ങളിലും ബാങ്കുകൾക്ക് അവധിയാണ്. അടുത്ത ദിവസമായ ഞായറും അവധി തന്നെ. തുടർന്ന് തിങ്കളാഴ്ച്ച ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ചാണ് അവധി.
എടിഎമ്മുകൾ കാലിയാകാൻ സാധ്യത
സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്ന് കഴിഞ്ഞ ആഴ്ച്ചകളിൽ മിക്ക ബാങ്കുകളും എടിഎമ്മുകളും പ്രവർത്തിച്ചിരുന്നില്ല. ഇതിന് പിന്നാലെ തുടർച്ചയായി അവധി കൂടി എത്തുന്നതോടെ മിക്കയിടത്തും എടിഎമ്മുകൾ കാലിയാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് കാശിന് ആവശ്യമുള്ളവർ നേരത്തേ തന്നെ പണം കൈയിൽ കരുതുന്നതാണ് നല്ലത്.
ഇന്നും അവധി
ബക്രീദായതിനാൽ ഇന്നും ബാങ്കുകൾക്ക് അവധിയാണ്. ഈ ആഴ്ച്ച ഇനി നാളെ മാത്രമാണ് ബാങ്കുകൾ പ്രവർത്തിക്കുക. അതുകൊണ്ട് തന്നെ ബാങ്കുകളിൽ നാളെ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?



Click it and Unblock the Notifications