ബക്രീദ് പ്രമാണിച്ച് ഓഹരി വിപണികള്‍ക്ക് ഇന്ന് ബുധനാഴ്ച അവധിയാണ്. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചായ നിഫ്റ്റിയും പ്രവര്‍ത്തിക്കുന്നില്ല.
ബക്രീദ് പ്രമാണിച്ച് ഓഹരി വിപണികള്‍ക്ക് ഇന്ന് ബുധനാഴ്ച അവധിയാണ്. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചായ നിഫ്റ്റിയും പ്രവര്‍ത്തിക്കുന്നില്ല.
ഓഹരി ഇടപാട്, ഹോള്‍സെയില്‍ കമ്മോഡിറ്റി മാര്‍ക്കറ്റ്, ബുള്ളിയന്‍ വിപണി എന്നിവയ്ക്കും അവധി ബാധകമാണ്. ഈയാഴ്ച ഇനി രണ്ട് ദിവസങ്ങള്‍ കൂടി മാത്രമാണ് ഓഹരി വിപണി പ്രവർത്തിക്കുകയുള്ളൂ.

എക്കാലത്തെയും ഉയരം കുറിച്ച് തിങ്കളാഴ്ച നിഫ്റ്റി 11,550 ലെത്തിയിരുന്നു. എന്നാൽ ഇന്നലെ കാര്യമായ നേട്ടമില്ലാതെയാണ് ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തത്. സെന്‍സെക്സ് 7 പോയന്റ് ഉയര്‍ന്ന് 38285.75ലും നിഫ്റ്റി 19.15 പോയന്റ് നേട്ടത്തില്‍ 11570.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഫാര്‍മ, ഐടി ഓഹരികളാണ് ഇന്നലെ നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, കോള്‍ ഇന്ത്യ, ലുപിന്‍, ആക്സിസ് ബാങ്ക്, എച്ച്സിഎല്‍ ടെക്, സണ്‍ ഫാര്‍മ, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഒഎന്‍ജിസി, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ഐഒസി, ടാറ്റ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications