അടുത്ത മാസം മുതൽ ജെറ്റ് എയർവെയ്സ് 28 പുതിയ സർവ്വീസുകൾ ആരംഭിക്കും.
അടുത്ത മാസം മുതൽ ജെറ്റ് എയർവെയ്സ് 28 പുതിയ സർവ്വീസുകൾ ആരംഭിക്കും. ഇതനുസരിച്ച് ഇൻഡോറിൽ നിന്ന് ജോധ്പുർ, വഡോദര എന്നിവിടങ്ങളിലേയ്ക്കും ദിവസേന സർവ്വീസുകൾ ആരംഭിക്കുന്നതാണ്.
ചണ്ഡീഗഢ്, ലഖ്നൗ, അഹമ്മദാബാദ്, ജോധ്പൂർ, വഡോദര, ജയ്പൂർ എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സർവീസ് ആരംഭിക്കുമെന്ന് കമ്പനി വാർത്താ കുറിപ്പിൽ അറിയിച്ചു. വികസ്വര രാജ്യങ്ങളിലേയ്ക്കുള്ള ആഭ്യന്തര, അന്തർദേശീയ വിമാന യാത്രകളുടെ ആവശ്യകത വർദ്ധിപ്പിക്കുന്നതിന് പുതിയ തീരുമാനം സഹായിക്കുമെന്ന് ജെറ്റ് എയർവെയ്സ് അറിയിച്ചു.

വർദ്ധിച്ചു വരുന്ന ക്രൂഡ് ഓയിൽ വിലയും രൂപയുടെ വിലയിടിവും കാരണം ജെറ്റ് എയർവെയ്സ് കനത്ത പ്രതിസന്ധിയിലാണെന്ന് അടുത്തിടെ വാർത്തകൾ പുറത്തു വന്നിരുന്നു. പ്രവർത്തന ചെലവ് വർദ്ധിക്കുകയും വരുമാനം കുറയുകയും ചെയ്തതോടെ കമ്പനി അടച്ചു പൂട്ടേണ്ട സ്ഥിതിയിലാണെന്നായിരുന്നു വാർത്തകൾ.
ശമ്പളമടക്കമുള്ള ചെലവുകൾ കുറച്ചില്ലെങ്കിൽ രണ്ടു മാസത്തിനപ്പുറം പ്രവർത്തിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ജെറ്റ് എയർവെയ്സ് വ്യക്തമാക്കിയിരുന്നു. ഉയർന്ന ഇന്ധന വിലയും രൂപയുടെ മൂല്യ ശോഷണവും കുറഞ്ഞ യാത്രക്കൂലിയും മൂലം വരവും ചെലവും തമ്മിലുണ്ടായ പൊരുത്തക്കേടാണ് പ്രതിസന്ധിയിലേക്കു നയിച്ചതെന്നു കമ്പനി വ്യക്തമാക്കി.
malayalam.goodreturns.in
More From GoodReturns

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications