കേരളത്തിൽ പെട്രോൾ, ഡീസൽ വിലകൾ റെക്കോഡ് ഉയരത്തിലേക്ക് കുതിക്കുന്നു.
കേരളത്തിൽ പെട്രോൾ, ഡീസൽ വിലകൾ റെക്കോഡ് ഉയരത്തിലേക്ക് കുതിക്കുന്നു. കൊച്ചി നഗരത്തിൽ ഡീസൽ വില വെള്ളിയാഴ്ച 73.97 രൂപയിലേക്ക് ഉയർന്നു. പെട്രോളിന് 80.46 രൂപയാണ് വില. പാചക വാതക വിലയും ഇന്നലെ 1.49 രൂപ വർദ്ധിപ്പിച്ചു.
മേയ് 30ന് രേഖപ്പെടുത്തിയ 81.32 രൂപ (പെട്രോൾ) യും 73.99 രൂപ (ഡീസൽ) യുമാണ് കൊച്ചി നഗരത്തിൽ ഇതുവരെയുള്ള റെക്കോഡ് വില. ഒരു മാസം കൊണ്ട് പെട്രോളിന് 2.26 രൂപയും ഡീസലിന് 2.52 രൂപയുമാണ് വർദ്ധിച്ചത്. കേരളത്തിൽ പ്രളയക്കെടുതിയ്ക്ക് പിന്നാലെയാണ് പെട്രോൾ, ഡീസൽ വില വർദ്ധനവ്. സംസ്ഥാനത്തിലെ ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേരളത്തെ വില വർദ്ധനയിൽ നിന്ന് തത്കാലത്തേക്കെങ്കിലും ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

കൊച്ചിയിലേതിനേക്കാൾ ലിറ്ററിന് ശരാശരി ഒരു രൂപ കൂടുതലാണ് തിരുവനന്തപുരത്ത്. ഇന്നലെ തിരുവനന്തപുരത്ത് പലയിടത്തും ഡീസൽ വില 75 രൂപ കടന്നുവെന്നാണ് വിവരം. ഡൽഹിയിൽ ലിറ്ററിന് 70.21 രൂപയാണ് ഡീസൽ വില.
ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഉയരുന്നതും രൂപയുടെ മൂല്യം റെക്കോഡ് നിലവാരത്തിലേക്ക് ഇടിയുന്നതുമാണ് പെട്രോൾ, ഡീസൽ വില ഉയരാൻ കാരണം. ആഗോള വിപണിയിൽ ക്രൂഡോയിൽ വില ഇനിയും കൂടാൻ ഇടയുണ്ടെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications