സംസ്ഥാനത്ത് പാചക വാതക വില വര്‍ദ്ധിച്ചു.
സംസ്ഥാനത്ത് പാചക വാതക വില വര്‍ദ്ധിച്ചു. സബ്സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന്റെ വില 30 രൂപ ഉയര്‍ന്ന് 812.50 രൂപ ആയി. വാണിജ്യ സിലിണ്ടറുകള്‍ക്ക് 47.50 രൂപ കൂടി 1410.50 രൂപയായി.
അഞ്ച് കിലോ സിലിണ്ടറുകള്‍ക്ക് 15 രൂപ കൂടി 394 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്നലെ അർദ്ധരാത്രിയിലാണ് വില വർദ്ധിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പാചക വാതക വില മൂന്ന് തവണയാണ് കൂടിയത്.

കഴിഞ്ഞ മാസം സബ്സിഡിയുള്ള പാചക വാതക സിലിണ്ടറിന് 1.76 രൂപയാണ് കൂടിയത്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഉയരുന്നതും രൂപയുടെ മൂല്യം റെക്കോഡ് നിലവാരത്തിലേക്ക് ഇടിയുന്നതുമാണ് പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ വില ഉയരാൻ കാരണം. ആഗോള വിപണിയിൽ ക്രൂഡോയിൽ വില ഇനിയും കൂടാൻ ഇടയുണ്ടെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് ഡീസല്‍ വിലയും, പെട്രോള്‍ വിലയും വര്‍ദ്ധിച്ചിട്ടുണ്ട്. കേരളത്തിൽ പ്രളയക്കെടുതിയ്ക്ക് പിന്നാലെയാണ് പെട്രോൾ, ഡീസൽ വില വർദ്ധനവ്. സംസ്ഥാനത്തിലെ ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേരളത്തെ വില വർദ്ധനയിൽ നിന്ന് തത്കാലത്തേക്കെങ്കിലും ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ആഗോള വിപണിയിലെ ഇന്ധന വിലയുടെ അടിസ്ഥാനത്തില്‍ ഓരോ മാസവും പാചകവാതക കമ്പനികള്‍ പാചകവാതകത്തിന്റെ വിലയില്‍ മാറ്റം വരുത്താറുണ്ട്. സാധാരണ മാസത്തിന്റെ അവസാന ദിവസം അര്‍ദ്ധ രാത്രിയോടെയാണ് ഇത് തീരുമാനിക്കുന്നത്. ഇത് അനുസരിച്ചാണ് ഇന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
